ബംഗളൂരു: വിദ്വേഷം പടർത്തുന്ന തരത്തിലുള്ള വാർത്ത നൽകിയതുമായി ബന്ധപ്പെട്ട പരാതിയിൽ കന്നട പത്രത്തിെൻറ എഡിറ്റർക്ക് പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യയുടെ വാറൻറ്.
2020 മാർച്ചിൽ വിജയ് കർണാടക പത്രത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട പരാതിയിലെ തുടർ നടപടികൾക്കായി ഹാജരാകാത്തതിനെ തുടർന്നാണ് എഡിറ്റർക്ക് ജാമ്യം ലഭിക്കുന്ന വാറൻറ് പ്രസ് കൗൺസിൽ പുറത്തിറക്കിയത്.
െവറുപ്പുണ്ടാക്കുന്നതും വിദ്വേഷജനകവുമായ പ്രചാരണങ്ങൾക്കെതിരെ കാമ്പയിൻ നടത്തുന്ന ഒരു കൂട്ടം അഭിഭാഷകരും എഴുത്തുകാരുമാണ് പത്രത്തിലെ വാർത്തക്കെതിരെ പ്രസ് കൗൺസിലിനെ സമീപിച്ചത്.
'കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം ഒരേ സമുദായത്തിൽനിന്നുള്ളവരാണ്. എന്നിട്ടും പ്രാർഥനയുടെ പേരിൽ എന്തുകൊണ്ടാണ് അവർ ഒന്നിച്ചുകൂടുന്നത്' എന്ന തലക്കെട്ടോടുകൂടിയുള്ള വാർത്തയാണ് വിജയ് കർണാടക പ്രസിദ്ധീകരിച്ചത്.
ഒരു സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന തരത്തിലാണ് വാർത്തയെന്നാണ് പരാതി. കോവിഡ് പടർത്തുന്നത് ഒരു സമുദായത്തിൽനിന്നുള്ളവരാണെന്നും വാർത്തയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.