അമരാവതി: പൊരിവെയിലിൽ ചെരുപ്പിടാതെ വിദ്യാർഥികളെ റോഡിൽ നിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ. പ്രൈമറി വിദ്യാർഥികളെയാണ് ഇത്തരത്തിൽ ശിക്ഷിച്ചത്. ക്രൂരത കണ്ട യാത്രക്കാർ അധ്യാപകരെ ചോദ്യം ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ആന്ധ്രാ പ്രദേശിലെ സീതാമ്മധരയിലാണ് സംഭവം. മോശം പെരുമാറ്റത്തിന് സ്കൂളിന് മുന്നിലെ റോഡിൽ ചെരുപ്പിടാതെ വിദ്യാർഥികളെ നിർത്തുകയായിരുന്നു അധ്യാപകർ. ഉച്ചതിരിഞ്ഞ സമയത്ത് കുട്ടികളെ റോഡിൽ നിർത്തിയത് കണ്ട് യാത്രക്കാർ അധ്യാപകരെ ചോദ്യം ചെയ്തു. ചിലർ സംഭവം മൊബൈലിൽ പകർത്തുകയും ചെയ്തു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.