ചെന്നൈ: ഒരു ദിവസത്തെ സന്ദർശനത്തിന് ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഡി.എം.െക അധ്യക്ഷൻ എം.കരുണാനിധിയെ അപ്രതീക്ഷിതമായ സന്ദർശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. ശാരീരിക അസ്വസ്ഥതകളാൽ ഗോപാലപുരത്തെ വീട്ടിൽ വിശ്രമിക്കുന്ന കരുണാനിധിയെ ഡൽഹിക്ക് ക്ഷണിച്ച മോദി തെൻറ വസതിയിൽ വിശ്രമിക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചു. കരുണാനിധിയുടെ സമീപത്തിരുന്ന കരം ഗ്രഹിച്ചാണ് ഡൽഹിക്ക് ക്ഷണിച്ചത്. മോദിയുടെ ക്ഷണം, ഡി.എം.കെയെ ബി.ജെ.പി പാളയത്തിലെത്തിക്കാനുള്ള അനൗദോഗിക ക്ഷണമായാണ് വിലിരുത്തുന്നത്. ഭാര്യ ദയാലു അമ്മാളിനോടും ആരോഗ്യവിവരങ്ങൾ അന്വേഷിച്ച മോദി 20 മിനിറ്റ് കലൈഞ്ജറുടെ വസതിയിൽ തങ്ങി. തിങ്കളാഴ്ച്ച ഉച്ചക്ക് 12.15ഒാടെയായരിുന്നു മോദിയുടെ സന്ദർശനം. മകനും പ്രതിപക്ഷ നേതാവുമായ എം.കെ സ്റ്റാലിൻ, മകൾ കനിമൊഴി എം.പി, ഡി.എം.കെയുടെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ ചേർന്നാണ് പ്രധാനമന്ത്രിയെ സീകരിച്ചത്. പ്രധാനമന്ത്രിയായതിനു ശേഷം മുമ്പ് പലപ്രാവശ്യം ചെന്നൈയിലെത്തിയ മോദി ആദ്യമായാണ് കലൈഞ്ജറെ കാണുന്നത്. സൗഹൃദ സന്ദർശനമെന്നാണ് ബി.ജെ.പിയുടെയൂം ഡി.എം.കെയുടെയും വിശദീകരണം.
തിരുക്കുറളിെന കുറിച്ച് തെൻറ പ്രഭാഷണങ്ങളുടെ സമാഹാരവും പാർട്ടി മുഖപത്രമായ മുരസൊലിയുടെ എഴുപത്തിയഞ്ചാം വാർഷിക സുവനീറും കരുണാനിധി, മോദിക്ക് കൈമാറി. കലൈഞ്ജറുടെ വീടിന് സമീപംതടിച്ചുകൂടി മുദ്രാവാക്യം വിളിച്ച ബി.ജെ.പി അണികളെ അഭിവാദ്യം െചയ്താണ് മോദി മടങ്ങിയത്. പിന്നാലെ പൂമുഖത്തെത്തിയ കരുണാനിധി, നേതാക്കളെ അഭിവാദ്യം െചയ്തു. തമിഴ്നാട് ഗവർണ്ണർ ബൻവാരിലാൽ പുരോഹിത്, കേന്ദ്ര മന്ത്രിമാരായ നിർമലാ സീതാരാമൻ, പൊൻ രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷ ഡോ.തമിഴിസൈ സൗന്ദർ രാജൻ എന്നിവരും മോദിക്ക് ഒപ്പമുമുണ്ടായിരുന്നു. കലൈഞ്ജറുമായുള്ള മോദിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ച്ച ഭരണകക്ഷിയായ അണ്ണാഡി.എം.കെക്കുള്ള താക്കീതും ഡി.എംകെയെ പാളയത്തിലെത്തിക്കാനുള്ള നീക്കവുമായി വിലയിരുത്തപ്പെടുന്നു. കേന്ദ്ര സർക്കാരിന് പിന്തുണക്കുന്ന അണ്ണാഡി.എംകെയുമായി അടുത്തുവരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം ഉരുത്തിരിഞ്ഞിട്ടുണ്ട്. എന്നാൽ വിമത ഭീഷണി നിലനിൽക്കുന്ന അണ്ണാ ഡി.എം.കെക്ക് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയിൽ ആശങ്കയുണ്ട്. ഇൗ സാഹചര്യത്തിൽ ഡി.എംകെയുമായി ഒരു സഖ്യം കേന്ദ്ര ബി.ജെ.പി നേതൃത്വം മുന്നോട്ട്വെക്കാൻ സാധ്യതയുണ്ട്.
കോൺഗ്രസിെനാപ്പം നിൽക്കുന്ന ഡി.എംകെെ്യ അടർത്തി മാറ്റിയാൽ ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുെട തന്ത്രപരമായ രാഷ്ട്രീയ വിജയംകൂടിയായിരിക്കും. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ സംബന്ധിച്ച സ്റ്റാലിൻ അവിടെ നിന്ന് ഒരാഴ്ച്ചത്തെ ലണ്ടൻ സന്ദർശനത്തിന് തിരിക്കാനിരിക്കെയായിരുന്നു പ്രധാനമന്ത്രിയുടെ ഒാഫീസ് ഡി.എംകെ നേതൃത്വവുമായി ബന്ധെപ്പട്ട് കരുണാനിധിയെ സന്ദർശിക്കാനുള്ള മോദിയുടെ ആഗ്രഹം അറിയിച്ചത്. തുടർന്ന് സ്റ്റാലിൻഅടിയന്തിരമായി ചെന്നൈയിൽ എത്തുകയായിരുന്നു. എന്നാൽ മോദിയുടെ സന്ദർശനം സ്റ്റാലിൻ നേരത്തെ അറിഞ്ഞിരുന്നെന്നും സൂചനകളുണ്ട്.
മോദി-അമിത് ഷാ കൂട്ടുകെട്ടിെൻറ അടുപ്പക്കാർ സ്റ്റാലിന് മുന്നിൽ ചില സഖ്യചർച്ചകളുമായി സമീപിച്ചിരുന്നതായും പറയപ്പെടുന്നു. നേരത്തെ മദ്രാസ് സർവകാശലാ ശാല ശതാബ്ിദ മന്ദി ആഡിറ്റോറിയത്തിൽദിനതന്തി പത്രത്തിെൻറ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി. രാവിലെ പത്ത് മണിക്ക് ചെന്നൈ വിമാനത്താാവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ഗവർണ്ണറും മുഖ്യമന്തിയും ചേർന്ന് സ്വീകരിച്ചു. അഡയാറിലെ െഎ.എൻ.എസ് കേന്ദ്രവും ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രിയുെ2 ഒാഫീസ് സ്റ്റാഫിെൻറ മകളുടെ കല്ല്യാണത്തിലും പെങ്കടുത്ത് വൈകിേട്ടാടെ ഡൽഹിക്ക് മടങ്ങി. മഴയിൽ സംസ്ഥയാനത്തിനുണ്ടോയ നഷ്ടം പരിഹാരിക്കാൻ 1500കോടിയൂടെ അടിയന്തരി ദുരിതാശ്വാസ സഹായം അനുവാദിക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ആവശ്യപ്പെട്ടു. മോദിയുടെ സന്ദർശനത്തിന് സുരക്ഷയൊരുക്കാൻ ചെന്നൈയിൽ പതിനായിരം പൊലീസുകാരയൊണ് വിന്യാസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.