ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ തുടരുന്ന ഇന്ത്യ, ചൈന അതിർത്തി സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ലേയിലെ മുന്നണി മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത സന്ദർശനം.
ചൈനക്ക് ശക്തമായ സന്ദേശം നൽകാനും സൈനികർക്ക് മനോവീര്യം പകരാനും ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. അതിർത്തി വിഷയത്തിൽ സർക്കാറിെൻറ പലവിധ പാളിച്ചകൾ തുറന്നു കാട്ടുന്ന പ്രതിപക്ഷത്തെ നേരിടുകയെന്ന തന്ത്രവും ഇതിലുണ്ട്.
ലേയിൽ എത്തിയ അദ്ദേഹം അതിർത്തി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്തി. ജൂൺ 15ന് ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജവാന്മാരെയും സന്ദർശിച്ചു. മുന്നണി മേഖലയിൽ വിന്യസിച്ചിരിക്കുന്ന സൈനികരെ അഭിസംബോധന ചെയ്തു.
പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് വെള്ളിയാഴ്ച ലഡാക്ക് സന്ദർശിക്കാനിരുന്നതാണ്. പ്രതിരോധ മന്ത്രിയുടെ യാത്ര റദ്ദാക്കിയാണ് പ്രധാനമന്ത്രി ലേയിൽ എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം സൈനികരുടെ മനോവീര്യം കൂട്ടുമെന്ന് രാജ്നാഥ്സിങ് ട്വിറ്ററിൽ പറഞ്ഞു. അദ്ദേഹത്തിെൻറ പുതിയ സന്ദർശന പരിപാടി നിശ്ചയിച്ചിട്ടില്ല. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിലുള്ള നിമുവിലെ മുന്നണി സൈനിക വിന്യാസ കേന്ദ്രത്തിലാണ് ലേയിൽ നിന്ന് ഹെലികോപ്ടറിൽ പ്രധാനമന്ത്രി എത്തിയത്. പ്രതിരോധ സൈനിക മേധാവി ജനറൽ ബിപിൻ റാവത്, കരസേനാ മേധാവി എം.എം. നരവനെ എന്നിവരും മോദിക്കൊപ്പം ഉണ്ടായിരുന്നു.
LATEST VIDEO
PM Modi is presently at one of the forward locations in Nimu, Ladakh. He reached there early morning.He is interacting with personnel of Army, Air Force & ITBP. Located at 11,000 feet,this is among the tough terrains, surrounded by Zanskar range and on the banks of the Indus. pic.twitter.com/ZcBqOjRzcw
— ANI (@ANI) July 3, 2020
ആശുപത്രിയിൽ കഴിയുന്ന സൈനികരെ മോദി സന്ദർശിക്കുന്നതിെൻറയും, താൽക്കാലിക കൂടാരത്തിൽ സാമൂഹിക അകലം പാലിച്ച് ഇരിക്കുന്ന നൂറുകണക്കിന് സൈനികരെ അദ്ദേഹം അഭിസംബോധന ചെയ്യുന്നതിെൻറയും ചിത്രങ്ങൾ പ്രധാനമന്ത്രി കാര്യാലയം പുറത്തു വിട്ടു. കൂടുതൽ സൈനികർക്ക് സുരക്ഷിതമായി ഒത്തുചേരാവുന്ന സ്ഥലമാണ് കൂടിക്കാഴ്ചക്ക് തിരഞ്ഞെടുത്തത്. കര, വ്യോമ സേനാംഗങ്ങളും ഐ.ടി.ബി.പി ജവാന്മാരും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ അതിർത്തി മേഖലാ സന്ദർശനം ചൈനയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ‘‘സംഘർഷത്തിന് അയവു വരുത്താൻ സൈനിക, നയതന്ത്ര മാർഗങ്ങളിൽ ഇന്ത്യയും ചൈനയും ആശയവിനിമയം നടത്തുന്നുണ്ട്. സ്ഥിതി മോശമാക്കാവുന്ന ഒരു പ്രവർത്തനത്തിലും ആരും ഏർപ്പെടരുത്’’ ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലീജിയൻ പ്രതികരിച്ചു. .
PM Narendra Modi is accompanied by Chief of Defence Staff General Bipin Rawat and Army Chief MM Naravane in his visit to Ladakh. pic.twitter.com/jIbKBPZOO8
— ANI (@ANI) July 3, 2020
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.