ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ, ഒറ്റക്കല്ലിൽ 28 അടി ഉയരത്തിൽ തീർത്ത പ്രതിമ ഇന്ത്യ ഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ഗ്രാനൈറ്റിൽ തീർത്ത പ്രതിമക്ക് 280 മെട്രിക് ടൺ ഭാരമുണ്ട്. തെലങ്കാനയിൽനിന്നാണ് പ്രതിമ നിർമാണത്തിനുള്ള കല്ല് എത്തിച്ചത്. തെലങ്കാനയിലെ ഖമ്മത്തുനിന്ന് ഡൽഹിയിലേക്ക് വൻ ഗ്രാനൈറ്റ് കല്ല് എത്തിക്കാനായി 140 ടയറുകളുള്ള 100 അടി നീളമുള്ള പ്രത്യേക ട്രക് തയാറാക്കിയിരുന്നു. ശിൽപികൾ രണ്ടുമാസമെടുത്താണ് പ്രതിമ തയാറാക്കിയത്.
കേന്ദ്ര സർക്കാറിന്റെ 13,450 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ് നേതാജിയുടെ പ്രതിമ ഇന്ത്യ ഗേറ്റിൽ സ്ഥാപിച്ചത്. രാഷ്ട്രപതിഭവനിൽനിന്ന് ഇന്ത്യ ഗേറ്റ് വരെ നീളുന്ന, പുതുതായി നാമകരണം ചെയ്യപ്പെട്ട കർത്തവ്യപഥ് ഉദ്ഘാടനത്തിനൊപ്പമാണ് നേതാജിയുടെ പ്രതിമയും അനാച്ഛാദനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.