ന്യൂഡൽഹി: ഇന്ത്യയിലെ 500 മുൻനിര കമ്പനികളിൽ സർക്കാറിന്റെ സാമ്പത്തിക സഹായത്തോടെ ജോലിപരിചയം നേടാൻ അവസരം നൽകുന്ന പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതിയിൽ രജിസ്ട്രേഷനുള്ള സമയപരിധി നവംബർ പത്തിന് അവസാനിക്കും. pminternship.mca.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 21നും 24നുമിടയിൽ പ്രായമുള്ള പത്താം ക്ലാസ്, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദധാരികൾക്ക് പറ്റില്ല.
പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്. ബാങ്കിങ്, ഊർജം, എഫ്.എം.സി.ജി, ട്രാവൽ, ഹോസ്പിറ്റാലിറ്റി, ഉൽപാദനം, സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രോസസ് അസോസിയറ്റ്, പ്ലാന്റ് ഓപറേഷൻസ് തുടങ്ങി 24 സെക്ടറുകളിലായി 1,25,000ത്തിലധികം ഇന്റേൺഷിപ് അവസരമാണുള്ളത്.
അടുത്ത അഞ്ചുവർഷത്തിനകം ഒരു കോടി യുവാക്കൾക്ക് പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ 5000 രൂപ പ്രതിമാസ അലവൻസും 6000 രൂപ ഒറ്റത്തവണ ഗ്രാൻഡും ലഭിക്കും.
രജിസ്ട്രേഷനിൽ നൽകുന്ന വിവരങ്ങളനുസരിച്ച് ഓട്ടോമേറ്റഡ് റെസ്യൂമെ (സി.വി) ജനറേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടികയും തിരഞ്ഞെടുപ്പും. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഡിജിലോക്കർ ഐ.ഡിയും ഉപയോഗിച്ചാണ് പ്രാഥമിക ഇ-കെ.വൈ.സി (തിരിച്ചറിയൽ) നടപടി. ഇതുവരെ മൂന്നുലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 1800 11 6090 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കുകയോ pminternship.mca.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.