യു.പിയിൽ 15കാരിയായ വിദ്യാർഥിനിയെ ബലാത്സം​ഗം ചെയ്ത് സ്കൂൾ പ്രിൻസിപ്പൽ; പ്രതി ഒളിവിൽ

ലഖ്നോ: ഉത്തർപ്രദേശിൽ 15കാരിയായ വിദ്യാർഥിനിയെ ബലാത്സം​ഗം ചെയ്ത സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്. കൗശമ്പിയിലെ സരസ്വതി ശിശു മന്ദിർ സ്കൂളിലെ പ്രിൻസിപ്പൽ ഡി.കെ മിശ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കുട്ടിയുടെ മാതാപിതാക്കൾ വിവരമറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്നും കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Principal booked for raping Minor student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.