കോണ്‍ഗ്രസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ആറ് വര്‍ഷം കഠിന തടവ്

തൃശൂര്‍: കോണ്‍ഗ്രസ് നേതാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ ആറുവര്‍ഷം കഠിനതടവിനും 15 ദിവസം വെറും തടവിനും 5000 രൂപ പിഴക്കും ശിക്ഷിച്ചു. മരത്താക്കര എളംതുരുത്തി കുരുതുകുളങ്ങര വീട്ടില്‍ ഷാജുവിനെയാണ് (36) തൃശൂര്‍ രണ്ടാം അഡീഷനല്‍ അസി.സെഷന്‍സ് കോടതി ജഡ്ജി ടി.പി. അനില്‍ ശിക്ഷിച്ചത്.

ഒല്ലൂക്കര മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കെ.പി.സി.സി അംഗവുമായ പുത്തൂര്‍ വായക്കാട്ടില്‍ വി.വി. മുരളീധരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. പിഴ അടച്ചില്ളെങ്കില്‍ ആറുമാസം അധികം തടവ് അനുഭവിക്കണം. 20,000 രൂപയും മുരളീധരന് നഷ്്ടപരിഹാരം നല്‍കണം.

2003 ഏപ്രില്‍ 29ന് രാവിലെ 10ന് എളംതുരുത്തി സെന്‍ററിലാണ് കേസിനാസ്പദ സംഭവം. പൊലീസ് അന്വേഷണത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്ന കേസില്‍ 13 വര്‍ഷത്തിന് ശേഷമാണ് വിധിയുണ്ടാവുന്നത്. മുന്‍വിരോധം തീര്‍ക്കാന്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി മുരളീധരനെ കുത്തിപരിക്കേല്‍പിക്കുകയായിരുന്നു.

ഒല്ലൂര്‍ പൊലീസ് മൊഴി തെറ്റായി രേഖപ്പെടുത്തിയതിലെയും അന്വേഷണത്തിലെ അനാസ്ഥയും ആരോപിച്ച് മുരളീധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ലോകായുക്ത ഉത്തരവിട്ടു.ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലും പൊലീസിന്‍െറ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളെയും 15 രേഖകളും കൃത്യത്തിനുപയോഗിച്ച കത്തിയും ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.