പൃഥ്വി-2 മിസൈലിന്‍റെ രാത്രി പരീക്ഷണം വിജയകരം

ബാലസ്വോർ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈൽ പൃഥ്വി-2 രാത്രി വിക്ഷേപണ പരീക്ഷണം വിജയകരം. ഒഡീഷയിലെ ബാലസ്വോർ തീരത്ത് നിന്നാണ് പൃഥ്വി സൈനിക പതിപ്പ് പരീക്ഷിച്ചത്. ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈൽ ലോഞ്ചറിൽ നിന്നാണ് മിസൈൽ തൊടുത്തുവിട്ടത്.

350 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം കൃത്യമായി തകർത്തെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു. ഇത് നിരീക്ഷിക്കാൻ ബംഗാൾ ഉൾക്കടലിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇരട്ട ദ്രവീകൃത എഞ്ചിനുകളുള്ള മിസൈലിന് 500 മുതൽ 1000 കിലോഗ്രാം വരെ പോർമുന വഹിക്കാൻ ശേഷിയുണ്ട്.

2003ൽ ഡി.ആർ.ഡി.ഒയുടെ ഇന്‍റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് പൃഥ്വി മിസൈലിന് രൂപം നൽകിയത്. ഒറ്റഘട്ട ദ്രവീകൃത എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒമ്പത് മീറ്റർ നീളമുള്ളതായിരുന്നു ആദ്യ മിസൈൽ.

Tags:    
News Summary - Prithvi-2 missile night test successful -Indian News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.