ന്യൂഡൽഹി: സർക്കാറിെൻറ പണമിടപാടുകൾ പൊതുമേഖലാ ബാങ്കുകളെ ഏൽപിക്കുന്ന രീതി മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സ്വകാര്യ ബാങ്കുകൾക്കും ഇനി ഇതിൽ തുല്യാവകാശം.
നികുതി അടക്കാനുള്ള സൗകര്യം, പെൻഷൻ വിതരണം, ചെറുകിട സമ്പാദ്യ പദ്ധതികൾ എന്നിവയെല്ലാം ഇനി സ്വകാര്യ ബാങ്കുകൾ മുഖേനയുമാവാം. ഇതിനുള്ള ക്രമീകരണം വൈകാതെ നിലവിൽ വരും. സർക്കാറുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് സ്വകാര്യ ബാങ്കുകളെ അധികാരപ്പെടുത്തുന്ന റിസർവ് ബാങ്ക് നടപടിയും വൈകാതെ ഉണ്ടാവും.
വികസന പ്രക്രിയയിൽ സ്വകാര്യ ബാങ്കുകൾ തുല്യ പങ്കാളികളായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.