ന്യൂഡൽഹി: പുതുതായി ആരംഭിക്കുന്ന സ്വകാര്യ ട്രെയിനുകൾ സമയം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കിൽ ഭീമമായ തുക പിഴയൊടുക്കേണ്ടിവരുമെന്നും സർവിസ് നിർവഹണത്തിനുള്ള കരട് നിർദേശങ്ങളിൽ പറയുന്നു. ട്രെയിൻ വൈകുകയോ നേരത്തേ വരുകയോ ചെയ്താൽ അത് സമയനിഷ്ഠയുടെ ലംഘനമായി കണക്കാക്കി പിഴയൊടുക്കണം. 95 ശതമാനം സമയനിഷ്ഠ പാലിക്കാൻ സ്വകാര്യ സർവിസ് നടത്തിപ്പുകാർ ബാധ്യസ്ഥമാണ്.
സ്വന്തം കാരണത്താൽ സർവിസ് റദ്ദാക്കുകയും വരുമാനം റെയിൽവേയെ അറിയിക്കാതിരിക്കുകയും ചെയ്താലും പിഴ നൽകണം. 15 മിനിറ്റ് വൈകുകയോ നേരത്തെ എത്തുകയോ ചെയ്താൽ സമയനിഷ്ഠ പാലിച്ചില്ലെന്ന് കണക്കാക്കും. അതിന് സമയനിഷ്ഠയിൽ വന്ന കുറവിെൻറ ഒാരോ ശതമാനത്തിനും 200 കിലോമീറ്ററിന് തുല്യമായ ചരക്കു കൂലി റെയിൽവേക്ക് ഒടുക്കണം. റെയിൽവേയുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് കിലോമീറ്ററിന് 512 രൂപയാണ് സ്വകാര്യ ഓപറേറ്റർമാർ നൽകേണ്ടത്. ട്രെയിൻ 10 മിനിറ്റ് നേരത്തേ എത്തിയാൽ 10 കിലോമീറ്ററിെൻറ കൂലി അടക്കേണ്ടി വരുമെന്നും കരട് നിർേദശിക്കുന്നു.
അതേസമയം, മോശം കാലാവസ്ഥ, കന്നുകാലികൾ മുറിച്ചുകടക്കൽ, ക്രമസമാധാന പ്രശ്നം, പ്രതിഷേധ സമരങ്ങൾ, അപകടം, ൈലനിലെ തിരക്ക്, യാത്രക്കാർ അപായ ചങ്ങല വലിച്ചുണ്ടാവുന്ന വൈകൽ എന്നിവക്ക് സർവിസ് നടത്തിപ്പുകാർക്ക് ബാധ്യതയില്ലെന്നും കരട് നിർദേശത്തിൽ പറയുന്നു. 109 നിർദിഷ്ട റൂട്ടുകളിൽ 150 സ്വകാര്യ ട്രെയിൻ സർവ്വീസിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.