ചെന്നൈ: സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാനവിഹിതം വേണമെന്ന ആവശ്യവുമായി തമിഴ്നാട്. സംസ്ഥാനത്തെ ചെന്നൈ ഉൾപ്പടെയുള്ള വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുന്നതിനിടെയാണ് നീക്കം. ചെന്നൈ, ട്രിച്ചി, കോയമ്പത്തൂർ, മധുരൈ തുടങ്ങിയ വിമാനത്താവളങ്ങളാണ് സ്വകാര്യവൽക്കരിക്കുന്നത്. 2022 മുതൽ 2025 വരെയുള്ള കാലയവളിലാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരണം.
വിമാനത്താവളങ്ങളുടെ വികസനത്തിനായി ഭൂമിയേറ്റടുക്കാൻ സംസ്ഥാന സർക്കാർ വൻ തുക ചെലവഴിച്ചിട്ടുണ്ട്. അതിനാൽ വിമാനത്താവളത്തിന്റെ വരുമാനത്തിന്റെ ഒരു വിഹിതം വേണമെന്നാണ് തമിഴ്നാടിന്റെ നിലപാട്. അതേസമയം, തമിഴ്നാടിന്റെ ആവശ്യത്തെ പിന്തുണച്ച് കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തുണ്ട്.
കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢും ജെ.എം.എം ഭരിക്കുന്ന ജാർഖണ്ഡുമാണ് ആവശ്യവുമായി രംഗത്തുള്ളത്. എന്നാൽ, കേന്ദ്രസർക്കാർ ഈ ആവശ്യത്തോടെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.