ലണ്ടൻ: ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനായി നിരവധി ബോളിവുഡ് താരങ്ങളാണ് സഹായമെത്തിച്ചത്. സോനു സൂദ്, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ തുടങ്ങിയവരെല്ലാം സഹായമെത്തിച്ചിരുന്നു. ഈ നിരയിലേക്കാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജോനാസും എത്തുന്നത്. കോവിഡ് പ്രതിരോധത്തിനായി നേരത്തെ ഇരുവരും ആരാധകരിൽ നിന്ന് സഹായം അഭ്യർഥിച്ചിരുന്നു.
ഇതിെൻറ ഭാഗമായി ഇരുവരും ചേർന്ന് ധനശേഖരണ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നു. മികച്ച പ്രതികരണമാണ് ധനശേഖരണത്തിന് ലഭിക്കുന്നത്. ആദ്യ ദിനം രണ്ടര കോടി രൂപയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനസും കൂടി വിവിധ വ്യക്തികളിൽ നിന്ന് സ്വരൂപിച്ചത്.
പരിപാടിക്ക് പിന്തുണയറിച്ച എല്ലാവർക്കും നന്ദി പറയുന്നതായി പ്രിയങ്ക ചോപ്ര ഇൻസ്ഗ്രാം വിഡിയോയിൽ വ്യക്തമാക്കി. നിങ്ങളുടെ സഹായം ചെറുതോ വലുതോ എന്നത് പ്രശ്നമല്ലെന്നും സഹായം നൽകുകയാണ് പ്രധാനമെന്ന് നിക്ക് ജോനാസും പറഞ്ഞു. ടുഗെതർ ഫോൾ ഇന്ത്യ എന്ന കാപ്ഷനോടെയാണ്പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.