ലഖ്നോ: ഉത്തർപ്രദേശ് സർക്കാറിനെതിരെതിരെ ആഞ്ഞടിച്ച് പ്രിയങ്കഗാന്ധി. കാണാതായ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയ വാർത്ത ഷെയർ ചെയ്താണ് പ്രിയങ്ക സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്.
ഉത്തർപ്രദേശിലെ സാധാരണ ജനങ്ങൾ ഇൗ ജംഗിൾരാജിനെത്തുടർന്ന് ഉൾഭയത്തിലാണ്. ജംഗിൾ രാജ് വ്യാപകമായിക്കൊണ്ടിരിക്കുന്നത് ജനങ്ങൾ അറിഞ്ഞു തുടങ്ങുകയാണ്. ഇത് മറക്കാനായി ബി.ജെ.പി സർക്കാർ നുണകളിലൂടെ മാധ്യമവാർത്തകൾ സൃഷ്ടിക്കുന്നു -പ്രിയങ്കഗാന്ധി പ്രതികരിച്ചു.
ഉത്തർപ്രദേശിൽ അനുദിനം വർധിക്കുന്ന കുറ്റകൃത്യങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നുകാട്ടി സർക്കാറിനെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രിയങ്കഗാന്ധി ഉയർത്തുന്നത്. സർക്കാരിെൻറ കോവിഡ് പ്രതിരോധത്തിലെ വീഴ്ചയിലും കുടിയേറ്റതൊഴിലാളി വിഷയത്തിലും പ്രിയങ്ക യോഗിയെ സമ്മർദ്ദത്തിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.