ലഖ്നോ: ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ ഒരുവർഷമായി പ്ര തികൾ നിരന്തരം വേട്ടയാടിയിട്ടും എന്തുകൊണ്ടാണ് സുരക്ഷ ഒരുക്കാതിരുന്നതെന്ന് യു.പി സർക്കാറിനോട് കോൺഗ്രസ് ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. മറ്റു പരിപാടികൾ മാറ്റിവെച്ച് മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
പെൺകുട്ടിയുടെ പിതാവിനെയും അമ്മാവനെയും 10 വയസ്സുകാരനായ മറ്റൊരു ബന്ധുവിനെയും പ്രതികൾ നിരന്തരം വേട്ടയാടിയിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്. ഇതേ ജില്ലയിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സെങ്കർ പ്രതിയായ ബലാത്സംഗ കേസിൽ സ്ത്രീയെ ട്രക്ക് ഇടിപ്പിച്ച് വധിക്കാൻ ശ്രമിച്ചത് കഴിഞ്ഞ ജൂലൈയിലാണ്.
എന്നിട്ടും പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വിശദീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. യു.പി.സി.സി അധ്യക്ഷൻ അജയ്കുമാർ ലല്ലു, പ്രമോദ് തിവാരി, അന്നു ടാണ്ടൺ തുടങ്ങിയ നേതാക്കളും പ്രിയങ്കയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.