ന്യൂഡൽഹി: പ്രധാനമന്ത്രി ദത്തെടുത്ത ഉത്തർപ്രദേശ് ഗ്രാമത്തിൽ ലോക്ഡൗൺ നടപ്പാക്കിയതിെൻറ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് വാർത്ത എഴുതിയ പത്രപ്രവർത്തകക്കെതിരെ കേസെടുത്ത നടപടി ലജ്ജാവഹമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കിയതുകൊണ്ട് സത്യം മറച്ചുവെക്കാനാവില്ലെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
യു.പിയിലെ ദോമ്രി ഗ്രാമത്തിൽ ലോക്ഡൗൺ സൃഷ്ടിച്ച ആഘാതം സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത ‘സ്േക്രാൾ’ എക്സിക്യൂട്ടിവ് എഡിറ്റർ സുപ്രിയ ശർമക്കെതിരെയാണ് രാംനഗർ പൊലീസ് കേസെടുത്തത്. ‘‘കോവിഡ് ലോക്ഡൗൺ കാലത്ത് ഒട്ടേറെ കെടുകാര്യസ്ഥതകൾ ഉണ്ടായിട്ടുണ്ട്. സത്യം ചൂണ്ടിക്കാട്ടുന്നതിലൂെട തിരുത്തൽ നടപടികൾക്ക് സാധ്യതയുണ്ടാവും. എന്നാൽ, ഇങ്ങനെ ചെയ്യുന്ന പത്രപ്രവർത്തകർക്കും പ്രതിപക്ഷത്തിനും വിരമിച്ച ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കുകയാണ് യു.പി പൊലീസ്’’ -പ്രിയങ്ക ചൂണ്ടിക്കാട്ടി.
ലോക്ഡൗൺ സമയത്ത് അവശ്യവസ്തുക്കൾ ലഭിച്ചിരുന്നില്ല എന്ന് ഒരു വനിതയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇവരെ തെറ്റായി ഉദ്ധരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത് എന്നാണ് പൊലീസ് ആരോപിക്കുന്നത്. ഈ വനിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.