ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മകൾ പ്രിയങ്ക ഗാന്ധിയും കോവിഡ് പോസിറ്റീവായി. കോവിഡ് സ്ഥിരീകരിച്ച കാര്യം പ്രിയങ്ക തന്നെയാണ് ട്വീറ്റ് ചെയ്തത്. വീട്ടിൽ ക്വറന്റീനിലാണെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും താനുമായി സമ്പർക്കമുള്ളവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പ്രിയങ്ക അഭ്യർഥിച്ചു. സോണിയക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ലഖ്നോ സന്ദർശനം റദ്ദാക്കി പ്രിയങ്ക ഡൽഹിയിൽ തിരിച്ചെത്തിയിരുന്നു. സന്ദർശനം പെട്ടെന്ന് റദ്ദാക്കാനുള്ള കാരണം വെളിപ്പെടുത്തിയതുമില്ല. യു.പിയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള കാര്യങ്ങളാണ് രണ്ടുദിവസത്തെ ലഖ്നോ ചർച്ചയുടെ പ്രധാന അജണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.