ന്യൂഡൽഹി: രാജ്യം അപകടാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പിയിലെ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ കാര്യമായി ശബ്ദമുയർത്തുന്നില്ല. പക്ഷേ ഞങ്ങൾ ഭയപ്പെടില്ല. നിരന്തരമായി എൻ.ആർ.സിക്കും സി.എ.എക്കുമെതിരെ പ്രതിഷേധിക്കുക തന്നെ ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു.
സി.എ.എയും എൻ.ആർ.സിയും ഭരണാഘടനാ വിരുദ്ധമാണ്. സർക്കാർ പ്രതിപക്ഷ പാർട്ടികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ലഖ്നോവിൽ നടന്ന കോൺഗ്രസിെൻറ 135ാമത് സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കെടുത്താണ് പ്രിയങ്കയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.