പ്രയാഗ്രാജ്: മൗനി അമാവാസി ദിനം ആചരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ നദികളുടെ സംഗമത്തിൽ മുങ്ങികുളിച്ച് പ്രാർഥന ചടങ്ങുകൾ നടത്തിയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മടക്കം.
മകൾ മിറായക്കും എം.എൽ.എ ആരാധന മിശ്രക്കും ഒപ്പമാണ് പ്രിയങ്ക പ്രയാഗ് രാജിൽ എത്തിയത്. കുളിക്കും പ്രാർഥനക്കും ശേഷം പ്രിയങ്ക മകൾക്കൊപ്പം ബോട്ടിൽ സഞ്ചരിക്കുകയും ചെയ്തു.
അലഹാബാദിലെ നെഹ്റു, ഗാന്ധി കുടുംബ വീടായ ആനന്ദ ഭവൻ പ്രിയങ്ക സന്ദർശിച്ചു. നിലവിൽ മ്യൂസിയമാണ് അവിടം.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സഹാറൻപുരിൽ സംഘടിപ്പിച്ച കർഷകരുടെ മഹാപഞ്ചായത്തിൽ പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം പങ്കെടുത്തിരുന്നു. അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ യു.പിയിൽ ശക്തിപ്പെടുത്തുന്നതിന്‍റെ ചുമതല പ്രിയങ്കക്കാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും കർഷകരെ അപമാനിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചിരുന്നു. പൈശാചികമാണ് മൂന്ന് കാർഷിക നിയമങ്ങളും. കോൺഗ്രസിന് വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കുകയാണെങ്കിൽ ഈ മൂന്ന് നിയമങ്ങളും ഇല്ലാതാക്കാമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.