പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ്; രണ്ട് മാസത്തിനിടെ ഇത് രണ്ടാംതവണ

ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അവർ ഐസോലേഷനിലേക്ക് പോയി. പ്രിയങ്ക തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യ അറിയിച്ചത്.

ഇന്ന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് ഐസോലേഷനിൽ തുടരുകയാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറഞ്ഞു. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഈ വർഷം ജൂണിലും പ്രിയങ്കക്ക് കോവിഡ് ബാധിച്ചിരുന്നു. തനിക്ക് ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവർ മുൻകരുതലെടുക്കണമെന്നും അവർ അഭ്യർഥിച്ചു.

അതേസമയം, ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രാഹുൽ ഗാന്ധി രാജസ്ഥാനിലെ അൽവാറിലേക്കുള്ള യാത്ര റദ്ദാക്കി. നേരത്തെ ജൂൺ ആദ്യവാരത്തിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Priyanka Gandhi Vadra tests positive for Covid, second time in two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.