ലഖ്നൗ: അടുത്തവർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലെത്തിക്കാൻ സംസ്ഥാനത്തെ സ്ത്രീകളിൽ ഉറച്ച വിശ്വാസമർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശിന്‍റെ ചുമതലയുമുള്ള പ്രിയങ്ക ഗാന്ധി. വീണ്ടും മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന ബി.ജെ.പിയുടെ യോഗി ആദിത്യനാഥിനെ കോൺഗ്രസ് എങ്ങനെ പിടിച്ചുകെട്ടുമെന്ന ചോദ്യത്തിനോട് 1975ലെ 'ദീവാർ' എന്ന ചിത്രത്തിലെ അമിതാഭ് ബച്ചനും ശശികപൂറും തമ്മിലെ സംഭാഷണത്തിന് സമാനമായ ഉത്തരമാണ് പ്രിയങ്ക നൽകുന്നത്.
'ദീവാറിൽ നിന്നുള്ള ഈ ഡയലോഗ് നിങ്ങൾ കേട്ടിട്ടുണ്ടോ?. മേരെ പാസ്സ് മാ ഹെ (എന്‍റെ കൂടെ അമ്മയുണ്ട്)' - തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ട്വിസ്റ്റ് വെളിപ്പെടുത്തും മുമ്പായിരുന്നു പ്രിയങ്കയുടെ ഈ പ്രതികരണം.
'അമിതാഭ് ബച്ചനും ശശികപൂറും സഹോഹരങ്ങളായി വരുന്ന സിനിമയിൽ, 'എന്‍റെ കൈയിൽ വണ്ടിയുണ്ട്, ബംഗ്ലാവുണ്ട്, അത് ഉണ്ട്, ഇത് ഉണ്ട്, എന്നാൽ നിന്‍റെ കൈയിൽ എന്തുണ്ട് എന്ന് അമിതാഭ് ശശി കപൂറിനോട് ചോദിക്കുന്നു. ശശികപൂർ നൽകിയ ഉത്തരം, എന്‍റെ കൂടെ എന്‍റെ അമ്മയുണ്ട് എന്നായിരുന്നു. അതുപോലെ ഞാനും പറയും, എന്‍റെ കൂടെ എന്‍റെ സഹോഹരിമാരുണ്ട്' -പ്രിയങ്കഗാന്ധി പറഞ്ഞു.
പാർട്ടി അകപ്പെട്ട പ്രതിസന്ധിക്ക് മാറ്റം കെണ്ടുവരാൻ യു.പിയിലെ വനിതാ വോട്ടർമാർക്ക് കഴിയുമെന്ന പ്രതീക്ഷയോടെയാണ് പ്രിയങ്കഗാന്ധി അവരെ സമീപിക്കുന്നത്. 'യു.പിയിലെ സ്ത്രീകളോട് ഞാൻ എന്താണ് പറഞ്ഞത്? അവർ അവരുടെ അധികാരം ഉപയോഗിക്കുക. ഇപ്പോൾ പ്രധാനമന്ത്രി മോദി പോലും വഴങ്ങിയിരിക്കുകയാണ്. എന്ത് കൊണ്ടാണ് പദ്ധതി പ്രഖ്യാപനത്തിന് അഞ്ചുവർഷം സമയമെടുത്തത്? എന്തിനാണ് തെരഞ്ഞെടുപ്പിന് മുമ്പ്? സ്ത്രീ ആണ്, സ്ത്രീ ശക്തിയാണ് എന്നീ മുദ്രാവാക്യങ്ങളുയർത്തി സ്ത്രീകൾ ഇന്ന് മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്' -യുപിയിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ക്യാശ് സ്കീം പദ്ധതിയെ പരിഹസിച്ച് പ്രിയങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.