ലഖ്നോ: ഉത്തർപ്രദേശിലെ അഅ്സംഗഢിലുള്ള അനാബിയ ഇമാമെന്ന ആറുവയസുകാരി പ്രയങ്കാ ഗാന്ധിയുടെ കത്തും സമ്മാനങ്ങള ും ലഭിച്ചതിെൻറ ആഹ്ലാദത്തിലാണ്. ഒരാഴ്ച്ച മുമ്പ് രാജ്യമെമ്പാടും വൈറലായ ഒരു കൂടിക്കാഴ്ച അനാബിയയും പ്രി യങ്കയും തമ്മിൽ നടന്നിരുന്നു. അന്ന് പ്രിയങ്കക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ അനാബിയയെ സന്തോഷിപ്പിക്കാനാണ് അവ ർ സമ്മാനങ്ങളും ഒപ്പം സ്വന്തം കൈപ്പടയിലുള്ള കത്തും അയച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിെൻറ പേരിൽ ജയിലിൽ കഴിയുകയാണ് അനാബിയയുടെ കുടുംബാംഗങ്ങളടക്കം നിരവധിപേർ. ജയിലിലായവരുടെ കുടുംബാംഗങ്ങൾ അഅ്സംഗഢിൽ സമാധാനപരമായി സമരം ചെയ്യവേ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ ഒഴിപ്പിച്ചിരുന്നു.
ജയിലുള്ളവരെ സന്ദർശിച്ചതിന് ശേഷ പ്രിയങ്കയും കോൺഗ്രസ് പ്രതിനിധികളും സമരക്കാരെ കാണാനെത്തിയപ്പോഴായിരുന്നു ഏവരെയും വേദനയിലാഴ്ത്തിയ രംഗങ്ങൾ അരങ്ങേറിയത്. ബന്ധുവിനൊപ്പമെത്തിയ അനാബിയയോട് സുഖാന്വേഷണം നടത്തവേ ആറുവയസ്സുകാരി പൊട്ടിക്കരയുകയായിരുന്നു. പ്രിയങ്കാ ഗാന്ധി അവളെ സമാധാനിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
‘പ്രിയപ്പെട്ട അനാബിയ, മോൾക്ക് ഞാൻ കുറച്ച സമ്മാനങ്ങൾ ഇതിനൊപ്പം അയക്കുന്നുണ്ട്. ഇഷ്ടമാവും എന്ന് കരുതുന്നു. എന്നും എെൻറ ധൈര്യശാലിയായ പെൺകുട്ടിയായിത്തന്നെയിരിക്കുക. എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം. ഒരുപാട് സ്നേഹം.. എന്ന് പ്രിയങ്കാ ആൻറി.’
-എന്നാണ് കത്തിലുണ്ടായിരുന്നത്. സ്കൂൾ ബാഗും, ലഞ്ച് ബോക്സും ടെഡി ബിയറും ചോക്കലേറ്റ്സുമടങ്ങിയ സമ്മാനങ്ങൾ ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവ് ഷഹൻവാസ് ആലമാണ് അനാബിയയുടെ കൈകളിെലത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.