ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോവിഡ് പരിശോധന സംവിധാനം ഒട്ടും കാര്യക്ഷമമല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട് ടറി പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ അഞ്ച് പേരുടെ പരിശോധന ഫലം വന്നത് അവരുടെ മര ണത്തിന് ശേഷമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ആവ ശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഞാൻ കത്ത് നല്‍കിയിരുന്നു. യു.പിയിൽ മരിച്ചവരിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ച പരിശോധനാ ഫലം വന്നത് അവരുടെ മരണത്തിന് ശേഷമാണ്. പരിശോധനാ സംവിധാനങ്ങൾ വളരെ മോശമാണ്. പരിശോധന സംവിധാനം വേഗമുള്ളതും മികച്ചതും ആവണം. പരമാവധി പരിശോധനകൾ നടത്തിയെങ്കിൽ മാത്രമേ യഥാർഥ ചിത്രം വ്യക്തമാകൂ’ -പ്രിയങ്ക ട്വീറ്റ് ചെയ്തു.
मैंने उप्र के मुख्यमंत्री जी को पत्र लिखकर टेस्टिंग बढ़ाने का आग्रह किया था। यूपी में होने वाली मौतों में 5 की कोरोना टेस्ट रिपोर्ट मौत के बाद आई।
— Priyanka Gandhi Vadra (@priyankagandhi) April 14, 2020
जांच का सिस्टम अभी भी बहुत लचर है। जांच की व्यवस्था को तेज व व्यवस्थित करिए। ज्यादा से ज्यादा जांचें ही हमें सही तस्वीर दे सकती हैं।
ഏപ്രില്‍ 10നാണ് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയത്. കൊറോണക്കെതിരായ യുദ്ധത്തിൽ രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യാത്യസങ്ങൾ മാറ്റി നിർത്തി ഒരുമിച്ച് പ്രയത്നിക്കാം എന്ന് അവർ ചൂണ്ടികാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.