വനിത ദിനത്തോടനുബന്ധിച്ച് ലഖ്നോവിൽ നടന്ന വനിത മാർച്ചിൽ പ​ങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി

പോരാട്ടവീര്യമുയർത്തി വനിതദിന മാർച്ചുമായി പ്രിയങ്ക

ല​ഖ്നോ: അ​ന്താ​രാ​ഷ്ട്ര വ​നി​ത​ദി​ന​ത്തി​ൽ പോ​രാ​ട്ട​വീ​ര്യ​മു​യ​ർ​ത്തി ലഖ്നോവിൽ ആ​യി​ര​ക്ക​ണ​ക്കി​ന് വ​നി​ത​ക​ൾ പ​​ങ്കെ​ടു​ത്ത മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മാ​ർ​ച്ച്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നോ​ട്ടു​വെ​ച്ച 'ല​ഡ്കി ഹൂ​ൻ, ല​ഡ് ശ​ക്തി ഹൂ​ൻ (ഞാ​നൊ​രു പെ​ൺ​കു​ട്ടി​യാ​ണ്, എ​നി​ക്ക് പോ​രാ​ടാ​ന​റി​യാം)' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​യി​രു​ന്നു മാ​ർ​ച്ച്.

പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും മു​ഴു​വ​ന്‍ വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ഈ ​മാ​ർ​ച്ച് ഞ​ങ്ങ​ളു​ടെ 159 വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ളെ ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​ണെ​ന്നും അ​വ​രെ​ല്ലാം വ​ലി​യൊ​രു പോ​രാ​ട്ട​ത്തി​ലാ​ണ് പ​ങ്കു​ചേ​ർ​ന്ന​തെ​ന്നും പ്രി​യ​ങ്ക അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​നി​ടെ, ഉ​ത്ത​ർ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഞ​ങ്ങ​ൾ ക‍ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും ഫ​ലം കാ​ത്തി​രു​ന്ന് കാ​ണാ​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Priyanka with Women's Day March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.