പേപിടിച്ച വളർത്തുനായയെ അടിച്ചുകൊന്നെന്ന് ട്വീറ്റിട്ട ബി.ജെ.പി നേതാവിനെതിരെ കേസ്

ചെന്നൈ: പേപിടിച്ച തന്‍റെ വളർത്തുനായയെ അടിച്ചുകൊന്നതായി ട്വീറ്റിട്ട ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം എച്ച്​. രാജക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്ത്​ അന്വേഷണം നടത്താൻ ദേശീയ മൃഗക്ഷേമ ബോർഡ്​ ശിവഗംഗ ജില്ല പൊലീസ്​ സൂപ്രണ്ടിന്​ നിർദേശം നൽകി. 1960ലെ മൃഗ പീഡന നിരോധന നിയമത്തിന്‍റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന്​ ബോർഡ്​ സെക്രട്ടറി എസ്.കെ ദത്ത കത്തിൽ പറഞ്ഞു.

അന്വേഷണം ആരംഭിച്ച് കുറ്റവാളിയെ ശിക്ഷിക്കുമെന്ന് ഉറപ്പാക്കണമെന്നും കത്ത് കൈപ്പറ്റി ഒരാഴ്ചക്കകം നടപടി സ്വീകരിച്ച്​ റിപ്പോർട്ട് സമർപ്പിക്കാനും ബോർഡ് എസ്​.പിയോട്​ ആവശ്യപ്പെട്ടു.

സെപ്തംബർ 21 നാണ്​ രാജ തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വിവാദ പോസ്റ്റിട്ടത്​. തന്‍റെ വീട്ടിലെ അൽസേഷ്യൻ നായക്ക്​ പേപിടിച്ചതായും തുടർന്ന്​ പശുക്കളെയും മറ്റും അക്രമിച്ചതായും അറിയിച്ചത്​. പിന്നീട്​ നായയെ പിടുത്തക്കാരനെ വിളിച്ച് കൊല്ലാൻ ഏർപ്പാടാക്കി. നായയുടെ തലയിൽ മുളവടി കൊണ്ട്​ അടിച്ചാണ്​ കൊന്നതെന്നും ഇതിൽ സങ്കടമുണ്ടെന്നും രാജ ട്വീറ്റിൽ പറഞ്ഞു. രാജക്കെതിരെ നടപടി ആവശ്യപ്പെട്ട്​ മൃഗസ്​നേഹിയായ അഡ്വ. സ്വപ്​ന സുന്ദർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ മൃഗക്ഷേമ ബോർഡിന്‍റെ ഉത്തരവ്​.

Tags:    
News Summary - Probe ordered into killing of BJP leader H Raja's dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.