ന്യൂഡൽഹി: ഹരിയാനയിലെ പാനിപ്പത്തിൽ ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) നേതാവിനെ വെടിവെച്ചു കൊന്നു. ദുഷ്യന്ത് ചൗതാല നയിക്കുന്ന ജെ.ജെ.പിയുടെ പ്രാദേശിക നേതാവായ രവീന്ദർ മിന്നയാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. രവീന്ദർ മിന്നയുടെ ബന്ധുവിന് നേരെയും മറ്റൊരാൾക്ക് നേരെയും അക്രമി വെടിയുതിർത്തതിനെ തുടർന്ന് ഇരുവർക്കും പരിക്കേറ്റു.
അക്രമി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. അന്വേഷണം ഊർജിതമാക്കിയതായും പ്രതികളെ പിടികൂടാൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചതായും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞയാഴ്ച സോണിപ്പത്തിൽ ബി.ജെ.പി നേതാവ് സുരേന്ദ്ര ജവഹ്‌റ കൊല്ലപ്പെട്ടിരുന്നു. ഭൂമി തർക്കത്തെ തുടർന്ന് ജവഹ്‌റയെ അയൽക്കാരൻ വെടിവച്ചു കൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.