ബംഗളൂരു: കർണാടക നിയമസഭയെ പടിച്ചുകുലുക്കിയ ഹണിട്രാപ് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിഷേധിച്ച 18 ബി.ജെ.പി എം.എൽ.എമാർക്ക് സസ്പെൻഷൻ. സ്പീക്കർ യു.ടി. ഖാദറിനോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആറുമാസത്തേക്ക് സസ്പെൻഷൻ.
ബി.ജെ.പി എം.എൽ.എമാരായ ദൊഡ്ഡനഗൗഡ പാട്ടീൽ, സി.കെ. രാമമൂർത്തി, അശ്വത് നാരായൺ, എസ്.ആർ. വിശ്വനാഥ്, ബൈരതി ബസവരാജ്, എം.ആർ. പാട്ടീൽ, ചന്നബസപ്പ, ബി. സുരേഷ് ഗൗഡ, ഉമാനാഥ് കൊട്ടിയാൻ, ശരണു സലാഗർ, ഷൈലേന്ദ്ര ബൽദലെ, യഷ്പാൽസുവർണ, ബി.പി. ഹരീഷ്, ഡോ. ഭരത് ഷെട്ടി, ആർ. മുനിരത്ന, ബസവരാജ് മത്തിമോഡ്, ധീരജ് മുനിരാജു, ഡോ. ചന്ദ്രു ലാമണി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സഭനടപടികൾ മനഃപൂർവം തടസ്സപ്പെടുത്തിയെന്നും സ്പീക്കറുടെ നിർദേശങ്ങൾ തുടർച്ചയായി ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. വെള്ളിയാഴ്ച സഭ സമ്മേളിച്ചയുടൻ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ ബി.ജെ.പി അംഗങ്ങൾ സ്പീക്കറുടെ പോഡിയത്തിലേക്ക് അതിക്രമിച്ചുകയറാനും ശ്രമിച്ചു. സിദ്ധരാമയ്യ സർക്കാറിന്റെ ബജറ്റിനെതിരെ നടന്ന പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ഹണിട്രാപ് വിവാദത്തിലും ബി.ജെ.പി സഭയിൽ പ്രതിഷേധം നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.