യശ്വന്ത് വർമ
ന്യൂഡൽഹി: ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയതിനെതുടർന്ന്, അദ്ദേഹത്തിനെതിരായ നടപടികളെന്താകുമെന്ന ചർച്ചയാണ് നിയമ ലോകത്ത്. ഇതു സംബന്ധിച്ച് കൃത്യമായ നിർദേശങ്ങളുണ്ട്. അതിങ്ങനെയാണ്:
ആരോപണമുയർന്നാൽ പ്രാഥമിക അന്വേഷണത്തിനുശേഷം മൂന്ന് സുപ്രീംകോടതി ജഡ്ജിമാർ അടങ്ങുന്ന കമ്മിറ്റി ചീഫ് ജസ്റ്റിസുണ്ടാക്കും. ജഡ്ജിയുടെ ഭാഗം കേട്ടശേഷം ആഭ്യന്തരസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയിലേക്ക് കടക്കും. പാർലമെന്റ് ഇംപീച്ച്മെന്റ് പ്രമേയം പാസാക്കി മാത്രമേ ഹൈകോടതി ജഡ്ജിയെ നീക്കാനാവൂ.
ഇന്ത്യയിൽ ഒരു ജഡ്ജിയും ഇതുവരെ ഇംപീച്ച്മെന്റ് നടപടിക്ക് പൂർണമായും വിധേയനായിട്ടില്ല. അതിന് മുമ്പെ രാജിവെക്കാറാണ് പതിവ്. കൽക്കട്ട ഹൈകോടതി ജഡ്ജി സൗമിത്ര സെന്നിനെതിരെ രാജ്യസഭ ഇംപീച്ച്മെന്റ് നടപടിക്ക് കടന്ന ശേഷമായിരുന്നു രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.