ന്യൂഡല്‍ഹി: ബാങ്ക് വിളിക്കുന്ന നേരത്ത് പേടിച്ചുവിറച്ച് വീട്ടിലെത്തുന്ന ഹിന്ദു യുവതിയെ ചിത്രീകരിക്കുന്ന വിഡിയോക്കെതിരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. അഹ്മദാബാദ് സൈബര്‍ സെല്ലിനോട് അന്വേഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നുപേര്‍ മുഖം കാണിച്ച് അഭിനയിച്ച വിഡിയോക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനാണ് സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗോവിന്ദ പര്‍മറാണ് പരാതി നൽകിയത്.
വൈകീട്ട് ഏഴു മണിക്കു ശേഷം ഗുജറാത്തില്‍ ഇതൊക്കെ സംഭവിക്കുമായിരുന്നു എന്ന് എഴുതിക്കാണിച്ച ശേഷം, ബാങ്ക് വിളി കേട്ട് പേടിച്ചരണ്ട് വീട്ടിലെത്തുന്ന യുവതിയെ മാതാപിതാക്കള്‍ സമാശ്വസിപ്പിക്കുന്നതാണ് വിഡിയോ. ‘‘കഴിഞ്ഞ 22 വര്‍ഷം മുമ്പ് ഇതായിരുന്നു ഗുജറാത്ത്. അവര്‍ മടങ്ങിയെത്തിയാല്‍ വീണ്ടുമിത് സംഭവിക്കു’’മെന്ന് യുവതിയുടെ പിതാവ് പറയുമ്പോള്‍ നരേന്ദ്ര മോദി അവിടെയുള്ളതിനാല്‍ ഇതൊരിക്കലും സംഭവിക്കില്ലെന്ന് യുവതിയും പറയുന്നു.
തുടര്‍ന്ന് ‘‘നിങ്ങളുടെ വോട്ട്, നിങ്ങളുടെ സുരക്ഷ’’ എന്ന സന്ദേശത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കിയ വിഡിയോ അവസാനിക്കുന്നത്. മുസ്ലിംകള്ക്കെതിരെ വിദ്വേഷം വളർത്തി വോട്ടുകള്‍ ധ്രുവീകരിക്കാനുണ്ടാക്കിയതാണ് വിഡിയോയെന്ന് പര്‍മര്‍ പരാതിയില്‍ ബോധിപ്പിച്ചു. അന്വേഷണം തുടങ്ങിയതായി ഗുജറാത്ത് ഡി.ജി.പി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.