ന്യൂഡൽഹി: ഡൽഹി നഗരസഭ തെരെഞ്ഞടുപ്പിൽ മോശം പ്രവർത്തനം കാഴ്ചവെച്ച ആം ആദ്മി പാർട്ടി (എ.എ.പി)യിൽ രാജിയും വിമർശനങ്ങളും ഉയരുന്നു. ഡൽഹി കൺവീനർ ദിലീപ് പാണ്ഡെ, പഞ്ചാബിൽ ആം ആദ്മിയുടെ ചുമതലയുള്ള സഞ്ജയ് സിങ്, ദുർഗേഷ് പഠക് തുടങ്ങിയവർ പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന് രാജി നൽകി.

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം.എൽ.എ സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് കാണിച്ച് വനിത നേതാവ് അൽക ലംബ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ദിലീപ് പാണ്ഡെയുടെ രാജി സ്വീകരിച്ച പാർട്ടി പകരം ഡൽഹി കൺവീനർ സ്ഥാനം മന്ത്രിയും മുതിർന്ന നേതാവുമായ േഗാപാൽ റായിയെ ഏൽപിച്ചു. വ്യാഴാഴ്ച രാവിലെ കെജ്രിവാൾ ത​െൻറ വസതിയിൽ വിളിച്ചുേചർത്ത യോഗത്തിലാണ് ഗോപാൽ റായിക്ക് ചുമതല കൈമാറിയത്. പുതിയ കൗൺസിലർമാരും പെങ്കടുത്ത യോഗത്തിൽ അഴിമതിയിൽനിന്ന് വിട്ടുനിൽക്കണമെന്നും ബി.ജെ.പിയുടെ പണം കണ്ട് പാർട്ടി വിട്ടുപോവരുെതന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. പണം നൽകാൻ സമീപിക്കുകയാണെങ്കിൽ രഹസ്യമായി റെക്കോഡ് ചെയ്യണമെന്നും അദ്ദേഹം  കൗൺസിലർമാരോട് പറഞ്ഞു.

അതേസമയം, ഡൽഹി നഗരസഭകളിലെയും പഞ്ചാബ് നിയമസഭയിലെയും തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ നേതൃത്വത്തെ വിമർശിച്ച് പഞ്ചാബ് എം.പി ഭഗവന്ത്മാൻ രംഗത്തുവന്നു. വോട്ടുയന്ത്രങ്ങളിലെ പിഴവുകൾ കണ്ടെത്തുന്നതിനു പകരം പാർട്ടിയുടെ തോൽവിക്കുള്ള കാരണങ്ങളാണ് കണ്ടെത്തേണ്ടത്.
പ്രാദേശിക ക്രിക്കറ്റ് ടീം നടത്തുന്ന പ്രകടനമാണ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചാബിലടക്കം പാർട്ടി സ്വീകരിച്ച തെരഞ്ഞെടുപ്പ് നയം ചരിത്രപരമായ വിഡ്ഢിത്തമായിരുന്നുവെന്നും ഭഗവന്ത്മാൻ കുറ്റപ്പെടുത്തി.

Tags:    
News Summary - problems in delhi aap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.