ചെന്നൈ: തമിഴ്നാട്ടിൽ വസ്തുനികുതി കുത്തനെ ഉയർത്തി. 24 വർഷത്തെ ഇടവേളക്കുശേഷമാണ് നികുതി പരിഷ്കരണം. 50 മുതൽ 150 ശതമാനം വരെയാണ് വർധന.
ചെന്നൈയിൽ റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് 600 ചതുരശ്ര അടിയിൽ താഴെയാണെങ്കിൽ 50 ശതമാനവും 600-1200 ചതുരശ്ര അടിയിൽ 75 ശതമാനവും 1201-1800 ചതുരശ്ര അടിയിൽ 100 ശതമാനവുമായാണ് വസ്തുനികുതി പുതുക്കി നിശ്ചയിച്ചത്. 1801 ചതുരശ്ര അടിക്ക് മുകളിലുള്ളവയുടെ നിരക്ക് 150 ശതമാനമാകും.
മറ്റു കോർപറേഷനുകളിൽ 600-1200 ചതുരശ്ര അടി വരെ 50 ശതമാനവും 1201 മുതൽ 1800 ചതുരശ്ര അടി വരെ 75 ശതമാനവും 1801 ചതുരശ്ര അടിയിൽ കൂടുതലുള്ളവക്ക് 100 ശതമാനമായും ഉയരും. ഏപ്രിൽ ഒന്നു മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു.
15ാം ധനകാര്യ കമീഷന്‍റെ നിർദേശപ്രകാരമാണ് നികുതി പരിഷ്കരിച്ചതെന്നും ഇത് നടപ്പാക്കിയാൽ മാത്രമേ കേന്ദ്ര ഫണ്ട് ലഭ്യമാകൂവെന്നും തദ്ദേശ മന്ത്രി കെ.എൻ. നെഹ്‌റു അറിയിച്ചു. ഡി.എം.കെയെ അധികാരത്തിലേറ്റിയ ജനങ്ങൾക്ക് ലഭിച്ച ബംബർ സമ്മാനമാണിതെന്ന് അണ്ണാ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.