ശ്രീനഗർ: ഏപ്രിൽ ഒന്നുമുതൽ ജമ്മു-കശ്മീരിൽ സ്വത്തുനികുതി ചുമത്താൻ ഭവന, നഗര വികസന വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. 2000ത്തിലെ ജമ്മു ആൻഡ് കശ്മീർ മുനിസിപ്പൽ നിയമപ്രകാരമാണ് നടപടി.
മുനിസിപ്പൽ കോർപറേഷനുകൾ, മുനിസിപ്പൽ കൗൺസിലുകൾ, മുനിസിപ്പൽ കമ്മിറ്റികൾ എന്നിവ വഴി സ്വത്തുനികുതി ചുമത്താൻ 2020 ഒക്ടോബറിലാണ് ആഭ്യന്തര മന്ത്രാലയം ഭരണകൂടത്തിന് അനുമതി നൽകിയത്. ഇതിനെതിരെ നിരവധി രാഷ്ട്രീയ പാർട്ടികൾ നേരത്തെ ശബ്ദമുയർത്തിയിരുന്നു.
വിജ്ഞാപനം പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസ് പ്രതിഷേധവുമായി രംഗത്തെത്തി. ജനങ്ങളെ ദരിദ്രരാക്കുകയെന്ന ബി.ജെ.പി അജണ്ടയുടെ ഭാഗമാണ് നടപടിയെന്ന് പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.