അസമിലെ മൂന്ന് ജില്ലകളിൽ നബിദിന ആഘോഷങ്ങൾക്കും ഉച്ചഭാഷിണിക്കും ബി.ജെ.പി സർക്കാർ വിലക്ക് ഏർപ്പെടുത്തി. അസമിലെ ബാരക് വാലിയിലുള്ള ജില്ലകളായ കരീംഗഞ്ച്, ഹൈലകണ്ടി, കച്ചാർ എന്നീ ജില്ലകളിലാണ് ഹിമന്ത ബിശ്വ ശർമ ഭരണകൂടം നബിദിന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾക്കു സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നബിദിന റാലിക്കും ഉച്ചഭാഷിണിക്കുമെല്ലാം വിലക്കേർപ്പെടുത്തിയത്.
മൂന്ന് ജില്ലകളിലും നേരത്തെ പരിപാടിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. അതേസമയം, തുറന്ന മൈതാനത്തോ പള്ളിയിലോ ഈദ്ഗാഹിലോ പരിപാടികൾ നടത്താമെന്ന് കച്ചാർ പൊലീസ് സുപ്രണ്ട് നുമൽ മാഹ്ത്ത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.