ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമക്കേസുകളിലും കർഷക സമരക്കേസുകളിലും ഡൽഹി പൊലീസ് നിർദേശിക്കുന്ന അഭിഭാഷകരെ തന്നെ പ്രത്യേക പ്രോസിക്യൂട്ടർമാരാക്കി വെച്ചാൽ നീതി നടപ്പാവില്ലെന്ന് ആം ആദ്മി പാർട്ടി സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചു.
ഡൽഹി പൊലീസ് നിർദേശിച്ച അഭിഭാഷകരുെട പാനലിലുള്ളവരെ കേന്ദ്ര സർക്കാർ താൽപര്യ പ്രകാരം സ്െപഷൽ പ്രോസിക്യൂട്ടർമാരായി ലഫ്റ്റനൻറ് ഗവർണർ നിയമിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ഡൽഹി സർക്കാർ ഇക്കാര്യം ബോധിപ്പിച്ചത്.
സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് ഇൗ നടപടിയെന്നും ഡൽഹി സർക്കാറിെൻറ പാനൽ റദ്ദാക്കിയാണ് ലഫ്റ്റനൻറ് ഗവർണർ പൊലീസ് താൽപര്യപ്പെട്ട അഭിഭാഷകരെ വെച്ചതെന്നും ഡൽഹി സർക്കാറിെൻറ എല്ലാ തീരുമാനങ്ങളിലും എൽ.ജി ഇടപെടരുതെന്ന് സുപ്രീംകോടതി പറഞ്ഞതാണെന്നും സർക്കാർ ബോധിപ്പിച്ചു.
ഡൽഹി പൊലീസും പ്രൊസിക്യൂഷനും നല്ല ഏകോപനമെന്ന് വിചാരണ കോടതി
ന്യൂഡൽഹി: ഡൽഹി പൊലീസും പ്രോസിക്യൂഷനും തമ്മിലുള്ള ഏകോപനത്തിന് ഡൽഹി കോടതിയുടെ പ്രശംസ. ഗുൽഫാം, ഷാനു, ആതിർ, ഉസാമ, സാരിഫ് എന്നീ അഞ്ചു പ്രതികൾക്കെതിരെ കുറ്റം ചുമത്തി ഇറക്കിയ ഉത്തരവിലാണ് ഡൽഹി വംശീയാതിക്രമ കേസിൽ ഏതാനും മാസങ്ങളായി നിർണായക പുരോഗതിയുണ്ടെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് പ്രശംസിച്ചത്.
കലാപമുണ്ടാക്കൽ, മാരകായുധങ്ങളുപയോഗിച്ച് കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായ കൂട്ടംചേരൽ, വീടുകൾ തകർക്കാനായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കൽ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾ അഞ്ചു പേർക്കുമെതിരെ കോടതി ചുമത്തി. ഡൽഹി വംശീയാതിക്രമ അന്വേഷണത്തിൽ നിരന്തരം രൂക്ഷ വിമർശനം നേരിടുന്നതിനിടയിലാണ് വിചാരണ കോടതി ജഡ്ജിയുടെ പ്രശംസ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.