ശ്രീനഗർ: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35A സംരക്ഷിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. സംസ്ഥാന- കേന്ദ്രസർക്കാർ ആർട്ടിക്കിൾ 35A സംരക്ഷിക്കുന്നതിന് നടപടികളെടുക്കുന്നില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പ് നാഷണൽ കോൺഫറൻസ് ബഹിഷ്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
1954ലാണ് ജമ്മുകശ്മീർ സർക്കാറിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 35എ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാവുന്നത്. ആർട്ടിക്കൾ 35എയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി 2019 ജനുവരി വരെ മാറ്റിവെച്ചിരുന്നു.
കശ്മീരിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് സംസ്ഥാന-കേന്ദ്ര സർക്കാറുകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ അഖണ്ഡതക്കെതിരാണ് വകുപ്പെന്ന് ചൂണ്ടിക്കാട്ടി എൻ.ജി.ഒയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.