ന്യൂഡൽഹി: അവശ്യ സാധനങ്ങളുടെ ചരക്കുസേവന നികുതി വർധനവിൽ ചർച്ച അനുവദിക്കാത്തതിനെ തുടർന്ന് വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും പ്രതിപക്ഷം പാർലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിപ്പിച്ചു. ഇതേ തുടർന്ന് ലോക്സഭയും രാജ്യസഭയും തുടർച്ചയായ രണ്ടാം ദിവസവും നടപടികളിലേക്ക് കടക്കാനാകാതെ നിർത്തിവെച്ചു. ഇരു സഭകളും ബുധനാഴ്ച രാവിലെ 11 മണിക്ക് ചേരാനായി പിരിയുകയാണെന്ന് സഭാധ്യക്ഷന്മാർ അറിയിച്ചു.
അവശ്യസാധാനങ്ങളുടെ ജി.എസ്.ടി നിരക്ക് വർധനവും രൂക്ഷമായ വിലക്കയറ്റവും മറ്റു നടപടികളെല്ലാം മാറ്റിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയ നോട്ടീസുകൾക്ക് ലോക്സഭാ സ്പീക്കർ ബിർളയും രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവും രണ്ടാം ദിവസവും അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്.
രാവിലെ 11 മണിക്ക് പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രണ്ട് മണിവരെ നിർത്തിവെച്ച ലോക്സഭയും രാജ്യസഭയും ഉച്ചക്ക് രണ്ട് മണിക്ക് ചേർന്നപ്പോൾ പ്രതിഷേധം തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.