ന്യൂഡൽഹി: ബോംബെ ഐ.ഐ.ടിയിൽ മരിച്ച ദലിത് വിദ്യാര്‍ത്ഥി ദര്‍ശന്‍ സോളങ്കിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി സർവകലാശാല വിദ്യാർഥികൾ. ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്, ബി.എ.എസ്.എഫ്, ഡി.എസ്.യു, എസ്.ഐ.ഒ അടക്കം വിദ്യാർഥി സംഘനകൾ പ്രതിരോധ സംഗമം നടത്തി. സർവകലാശാല അധികൃതർ സുരക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിദ്യാർഥികൾ പിൻമാറിയില്ല.
സമാധാനപരമായി കാമ്പസിനകത്ത് തന്നെ പരിപാടി നടത്തുമെന്ന് വിദ്യാർഥി സംഘടനകൾ നിലപാടെടുത്തതോടെ അധികൃതർക്ക് പിൻമാറേണ്ടി വന്നു.
കാമ്പസുകളിൽ നിലനിൽക്കുന്ന ജാതിയതയും ഇസ്‌ലാമോഫോബിയയും ചോദ്യം ചെയ്യപ്പെടേണ്ടത് ഇൻസ്റ്റിറ്റ്യൂഷനൽ മർഡറുകൾ നടക്കുമ്പോൾ മാത്രമാണോ എന്ന് പ്രതിരോധ സംഗമത്തിൽ സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡൽഹി സർവകലാശാല ജോയിന്‍റ് സെക്രട്ടറി നഹല ചോദിച്ചു. ഡൽഹി സർവകലാശാല പ്രൊഫ. ജിതേന്ദ്ര മീണ, സഹദ് (ഫ്രറ്റേണിറ്റി മൂവ്‌മെന്റ്), അഷുതോഷ് (ബി.എ.എസ്.എഫ്), സുജിത്ത് (ഡി.എസ്.യു) എന്നിവർ സംസാരിച്ചു.
അഹ്മദാബാദ് സ്വദേശിയായ ദർശൻ സോളങ്കി ജാതി വിവേചനത്തെ തുടർന്ന് ഫ്രെബുവരി 12ന് ബോംബെ ഐ.ഐ.ടി കാമ്പസിൽ ജീവനൊടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.