ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നടത്തിയത് നരനായാട്ടാണെന്ന് തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആൾക്കൂട്ടത്തിനുനേരെ വെടിവെക്കാൻ ആക്രോശിക്കുന്ന പൊലീസുകാരെൻറയും മംഗളൂരുവിലെ ഹൈലാൻഡ് ആശുപത്രിയിൽ കയറി പൊലീസ് സംഘം അതിക്രമം കാണിക്കുന്നതിെൻറയും വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
െപാലീസ് വെടിവെപ്പിനിടെ കൂടെയുണ്ടായിരുന്ന കന്നട മാധ്യമപ്രവർത്തകൻ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോ ദൃശ്യമാണ് ഇതിലൊന്ന്. ഒരു പൊലീസുകാരൻ വെപ്രാളത്തിൽ തലങ്ങും വിലങ്ങും വെടിയുതിർക്കുന്നതാണ് വിഡിേയായിലുള്ളത്. ഇൗസമയം കൂടെയുള്ള പൊലീസുകാരൻ, ‘ഇത്രയേറെ നീ നിറയൊഴിച്ചിട്ടും ഒരാളെപ്പോലും കൊന്നില്ലല്ലോ’ എന്ന് ആക്രോശിക്കുന്നതാണ് വിഡിയോയിലുള്ളത്. ഇൗ ദൃശ്യം കന്നട ചാനലുകളും സംപ്രേഷണം ചെയ്തു. പ്രതിഷേധക്കാർക്കുനേരെ നിറയൊഴിക്കാൻ പൊലീസിന് മുൻകൂട്ടി വിവരം ലഭിച്ചെന്ന സംശയമുണർത്തുന്നതാണ് ഇൗ ദൃശ്യമെന്ന് ആരോപണമുയർന്നിട്ടുണ്ട്.
മംഗളൂരു ഫൽനിറിലെ ഹൈലാൻഡ് ആശുപത്രിയിൽനിന്നുള്ള സി.സി.ടി.വി ദൃശ്യമാണ് മറ്റൊന്ന്. ആശുപത്രിയിലും പരിസരത്തും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വിഡിയോയിൽ വ്യക്തം. ആശുപത്രി വരാന്തയിലൂടെ ലാത്തിയും ഷീൽഡുമായി െപാലീസ് പായുന്നതും അടച്ചിട്ട വാതിലുകൾ ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നതുമാണ് ആദ്യ വിഡിയോയിലുള്ളത്. ആശുപത്രിയിലുണ്ടായിരുന്ന ജീവനക്കാർക്ക് പൊലീസിൽനിന്ന് മർദനമേറ്റതായും പറയുന്നു.
പ്രതിഷേധക്കാർക്കു പിന്നാലെ ആശുപത്രിയിലേക്ക് പൊലീസ് ഒാടിക്കയറുന്നതാണ് മറ്റൊരു വിഡിയോയിലുള്ളത്. പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചതോടെ സമരക്കാർ ആശുപത്രി വളപ്പിലേക്ക് കയറി. ആശുപത്രിയുടെ പാർക്കിങ് ഏരിയയിലും ലോബിയിലും കണ്ണീർവാതക ഷെല്ലുകൾ വീണു. ചിലർ െഎ.സി.യുവിൽ കയറി െഎ.സി.യുവിെൻറ വാതിലും പൊലീസ് കേടുവരുത്തി. മുക്കാൽ മണിക്കൂറോളം പൊലീസ് ആശുപത്രിക്കകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രോഗികളും അവരുടെ കൂട്ടിരിപ്പുകാരും മാത്രമാണ് ആശുപത്രിയിലുള്ളതെന്ന് അധികൃതർ ഉറപ്പുനൽകിയശേഷം മാത്രമാണ് പൊലീസ് അവിടെനിന്ന് പിൻവാങ്ങിയത്.
മംഗളൂരുവിൽ കോൺഗ്രസ് നേതാക്കളെ തടഞ്ഞ് തിരിച്ചയച്ചു
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷവും വെടിവെപ്പും നടന്ന മംഗളൂരുവിലെ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ എം.എൽ.എമാരടക്കമുള്ള കർണാടക കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു. ബംഗളൂരുവിൽനിന്ന് വിമാനമാർഗം എത്തിയ പ്രതിപക്ഷ നേതാക്കളെ മംഗളൂരു ബജ്പെ വിമാനത്താവളത്തിൽത്തന്നെ പൊലീസ് തടയുകയായിരുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ബംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് വെള്ളിയാഴ്ച പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിെൻറ യാത്രാ അനുമതി അവസാന നിമിഷം സർക്കാർ റദ്ദാക്കി. ബി.ജെ.പി സർക്കാർ എന്താണ് ഒളിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സിദ്ധരാമയ്യ ചോദിച്ചു. ശനിയാഴ്ച സാധാരണ യാത്രവിമാനത്തിൽ മംഗളൂരുവിൽ എത്തുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
മംഗളൂരു വെടിവെപ്പ്: കാസർകോടും അതിജാഗ്രത പാലിക്കാൻ നിർദേശം
കാസര്‍കോട്: മംഗളൂരുവിലുണ്ടായ പൊലീസ് വെടിവെപ്പിനെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിെൻറ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിജാഗ്രത പാലിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. മംഗളൂരുവില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരെ വിട്ടുകിട്ടുന്നതിനെ കുറിച്ച് ഡി.ജി.പി ലോക്നാഥ് െബഹ്റ കര്‍ണാടക ഡി.ജി.പിയുമായി ഫോണില്‍ സംസാരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മംഗളൂരുവില്‍ നടന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെ ദക്ഷിണ കര്‍ണാടകയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ദക്ഷിണ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ സംഘര്‍ഷം കാസര്‍കോട് ജില്ലയിലേക്ക് വ്യാപിക്കാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മംഗളൂരു വെടിവെപ്പ്: കാസർകോട്ടേക്ക് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഓട്ടം നിര്‍ത്തി
മംഗളൂരു: പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലെ പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കര്‍ണാടകയില്‍ ഹര്‍ത്താല്‍ നടത്തി. മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെ.എസ്.ആര്.ടി.സി ബസുകളും ഓടിയില്ല. മംഗളൂരുവില്‍ കര്‍ഫ്യൂ ഞായറാഴ്ച അര്‍ധരാത്രിവരെ നീട്ടി. കര്‍ണാടകയില്‍നിന്ന് കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിെൻറ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സര്‍വിസ് നിര്‍ത്തിവെച്ചു.
മംഗളൂരു ബന്തറിലെ ജലീല്‍ ബന്ദക് (49), കുദ്രോളി സ്വദേശി നൗഷീന്‍ (23) എന്നിവരാണ് വ്യാഴാഴ്ച വൈകീട്ടുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 20 പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. മംഗളൂരുവിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും വെള്ളിയാഴ്ച അവധി നൽകി. മംഗളൂരു നഗരം പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്. സിറ്റി പൊലീസ് കമീഷണര്‍ പി.എസ്. ഹര്‍ഷയുടെ മേല്‍നോട്ടത്തില്‍ കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറ്
കാസര്‍കോട്: കാസര്‍കോട് അതിര്‍ത്തിയില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്. ഉപ്പള ഗേറ്റ്, മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് പരിസരം, കുഞ്ചത്തൂര്‍, തുമ്മിനാട് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച വൈകീട്ടും രാത്രിയിലും കെ.എസ്.ആര്.ടി.സി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായത്. മംഗളൂരുവില്‍നിന്ന് കാസര്‍കോട്ടേക്ക് വരുകയായിരുന്ന കേരള കെ.എസ്.ആര്.ടി.സി ബസ് വ്യാഴാഴ്ച രാത്രി ഒമ്പേതാടെ കല്ലെറിഞ്ഞ് തകര്‍ത്തു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബസിനെ മറികടന്നുവന്ന് കല്ലെറിഞ്ഞത്.
കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി എന്‍. ഷിബുവിനെ (44) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിെൻറ മുന്‍ഭാഗത്തെ ചില്ല് കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു. ഏറുകൊണ്ട ഡ്രൈവര്‍ ഉടന്‍ ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തിയതിനാല്‍ നിയന്ത്രണംവിട്ടില്ല. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.45ഒാടെ മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളജിന് സമീപത്തുവെച്ച് കേരള കെ.എസ്.ആര്.ടി.സി ബസ് എറിഞ്ഞ് തകര്‍ത്തിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബസ് കണ്ടക്ടര്‍ പ്രസാദിെൻറ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.