സുരക്ഷാവലയിലേക്ക് വീണ യുവാവ്

അധ്യാപക നിയമനം വൈകിയതിൽ പ്രതിഷേധം; അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

മുംബൈ: അധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് യുവാവ് മഹാരാഷ്ട സർക്കാറിന്‍റെ ഭരണസിരാകേന്ദ്രമായ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിങ്ങിൽ നിന്ന് ചാടി പ്രതിഷേധിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം പ്രവർത്തിക്കുന്ന മന്ത്രാലയത്തിന്‍റെ രണ്ടാം നിലയിൽ നിന്നാണ് യുവാവ് ചാടിയത്.

സുരക്ഷാവലയിലേക്ക് വീണതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബീഡ് ജില്ലയിൽ നിന്നുള്ള യുവാവാണ് അധ്യാപക നിയമനം ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയായ മുംബൈയിൽ എത്തിയതെന്നാണ് വിവരം.

സുരക്ഷാവലയിലേക്ക് വീണ യുവാവ് ബഹളം വച്ചതോടെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പുറത്തെത്തിച്ചു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് മന്ത്രാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് പ്രതിഷേധക്കാർ ചാടുന്നത്. ആഗസ്റ്റ് 29ന് തങ്ങളുടെ ആവശ്യങ്ങളിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കർഷകർ പ്രധാന കെട്ടിടത്തിൽ നിന്ന് ചാടിയിരുന്നു.

Tags:    
News Summary - Protesting Youth Jumps Off Mantralaya Building In Mumbai, Falls Onto Safety Net

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.