അഗർത്തല: രാജ്യസഭയിൽ ചർച്ചക്കെടുത്ത പൗരത്വ ഭേദഗതി ബില്ലിനെതിരെ ത്രിപുരയിലും അസമിലും വൻ പ്രതിഷേധം. വിദ്യാർഥി യൂനിയനുകളും സംഘടനകളും പ്രതിഷേധ റാലിയുമായി തെരുവിലിറങ്ങി. അഗർത്തലയിൽ നോർത്ത് ഈസ്റ്റ് സ്റ്റുഡൻറ്സ് ഓർഗനൈസേഷെൻറ നേതൃത്വത്തിൽ പ്രതിഷേധക്കാർ ഇന്നും റോഡ് ഉപരോധിച്ചു. പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ വടക്കു കിഴക്കൻ ഇന്ത്യയിൽ 5000 അർധ സൈനികരെ വിന്യസിച്ചു. വ്യോമമാർഗമാണ് സൈനികരെ വടക്കു കിഴക്കൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെത്തിച്ചത്.
അസമിൽ വിദ്യാർഥി സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. സെക്രട്ടറിയേറ്റിന് മുന്നിലെ െപാലീസ് ബാരികേഡുകൾ തകർത്ത വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. സംസ്ഥാനത്തതിെൻറ പല ഭാഗങ്ങളിലും പ്രതിഷേധക്കാർ ഗുവാഹത്തിയിലേക്ക് എത്തി.
ഗണേഷ്ഗുരിയിൽ നിന്നും എത്തിയ പ്രതിഷേധക്കാരെ ജെ.എസ് റോഡിൽ വെച്ച് പൊലീസ് തടഞ്ഞു. ബാരികേഡുകൾ മറികടന്ന ഇവർക്കെതിരെ പൊലീസ് ലാത്തി ചാർജ് നടത്തി. വിദ്യാർഥികൾക്ക് നേരെ പൊലീസ് കണ്ണീർവാതക പ്രയോഗവും നടത്തി. പൊലീസ് എറിഞ്ഞ കണ്ണീർവാതക ഷെല്ലുകൾ പ്രതിഷേധക്കാർ തിരിച്ചെറിഞ്ഞത് കൂടുതൽ സംഘർഷത്തിന് വഴിവെച്ചു.
പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതിനെ തുടർന്ന് ചൊവ്വാഴ്ച അസം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര എന്നിവിടങ്ങളിൽ ബന്ദ് ആചരിച്ചിരുന്നു.
കുടിയേറ്റക്കാരായ മുസ്ലിം ഇതരമതവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ വൻ പ്രതിഷേധമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.