ഹൈദരാബാദ്: സ്വന്തം മകളെ അഭിമാനപൂർവം സല്യൂട്ട് ചെയ്യാൻ ഭാഗ്യം സിദ്ധിച്ച എത്ര പൊലീസ് ഒാഫിസർമാരുണ്ടാവും? അങ്ങനെയൊരു പിതാവിെൻറയും മകളുടെയും ജീവിതത്തിലെ മനോഹരമായ ദിനമായിരുന്നു കഴിഞ്ഞുപോയത്. ഹൈദരാബാദിെൻറ പ്രാന്തപ്രദേശമായ കൊങ്കാറ കാലാനിലെ തെലങ്കാന രാഷ്ട്ര സമിതിയുടെ യോഗസ്ഥലമാണ് ഞായറാഴ്ച അത്യപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.
സീനിയർ ഒാഫിസറായ സിന്ധു ശർമ മുന്നിലെത്തിയപ്പോൾ ഡെപ്യൂട്ടി പൊലീസ് കമീഷണർ എ.ആർ. ഉമേശ്വര ശർമ തെല്ലും ശങ്കിക്കാതെ നേർക്കുനേർ നിന്ന് മനോഹരമായി സല്യൂട്ട് നൽകി. ഒരു സീനിയർ ഒാഫിസർക്കു മുന്നിലെ പതിവ് ഉപചാര അഭിവാദനമല്ലായിരുന്നു അത്. ആദരവും ഒപ്പം അഭിമാനവും വാത്സല്യവുമെല്ലാം ഒരേ അളവിൽ ചേർന്നിരുന്നു. അതേക്കുറിച്ച് ശർമയുടെ വാക്കുകൾ നോക്കൂ. ‘‘അവൾ എെൻറ സീനിയർ ഒാഫിസറായി മുന്നിൽ വന്നു. ഞാൻ അവളെ കണ്ട ഉടൻ സല്യൂട്ടടിച്ചു. ഞങ്ങളുടെ തൊഴിൽപരമായ ഉത്തരവാദിത്തമാണ് ഇൗ അഭിവാദനം.
എന്നാൽ, വീട്ടിൽ ഏതൊരു പിതാവിനെയും മകളെയും പോലെയാണ് ഞങ്ങളും’’. മകൾക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ഇൗ പിതാവ് പറയുന്നു. ഒൗദ്യോഗിക കൃത്യത്തിനിടെ ഇരുവരും ആദ്യമായാണ് മുഖാമുഖം കണ്ടുമുട്ടുന്നത്. ദീർഘകാലത്തെ സേവനത്തിനുശേഷം അടുത്ത വർഷം വിരമിക്കാനിരിെക്കയാണ് ഒാർക്കാപ്പുറത്ത് ഇത്തരമൊരു അവസരം ഉമേശ്വര ശർമയെ തേടിയെത്തിയത്.
സബ് ഇൻസ്പെക്ടറായി തുടങ്ങിയ ഇദ്ദേഹം അടുത്തിടെയാണ് െഎ.പി.എസ് റാങ്കിലേക്ക് കൺഫേർഡ് ആയത്. ഇപ്പോൾ മാൽക്കംഗിരിയിലെ ഡി.സി.പിയാണ്. നാലു വർഷം മുമ്പത്തെ െഎ.പി.എസ് ബാച്ചിലെ ഒാഫിസറാണ് സിന്ധു ശർമ. ഇപ്പോൾ തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ പൊലീസ് സൂപ്രണ്ടാണിവർ. പൊതുയോഗത്തിൽ സ്ത്രീ സുരക്ഷക്കായി നിയോഗിക്കപ്പെട്ടതായിരുന്നു. പിതാവിനൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചതിൽ അതീവ സന്തോഷവതിയാണ് സിന്ധുവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.