കുട്ടി ഒാൺലൈൻ ഗെയിമിലെന്ന്​​ അമ്മ; പബ്​ജിയാണോയെന്ന്​ മോദി VIDEO

ന്യൂഡൽഹി: മകൻ ഒാൺലൈൻ ഗെയിം മൂലം പഠനത്തിൽ ഉഴപ്പുന്നുവെന്ന അമ്മയുടെ പരാതിക്ക്​ പബ്​ജി കളിക്കാരനാണോയെന്ന്​ തിരിച്ചുചോദിച്ച്​ പ്രധാനമന്ത്രി. 'പരീക്ഷ പേ ചർച്ച 2.0' എന്ന പരിപാടിയിലാണ്​ നരേന്ദ്രമോദിയുടെ രസകരമായ മറുചോദ്യം.

ഒമ്പതാം ക്ലാസുകാരനായ മകൻ ഒാൺലൈൻ ഗെയിം കളിച്ചിരിക്കുന്നതിനാൽ പഠനത്തിൽ ശ്രദ്ധയില്ലാതാകുന്നുവെന്നും അതിൽ എന്തു നിയന്ത്രണം കൊണ്ടുവരാൻ കഴിയുമെന്നുമാണ്​ രക്ഷിതാവ്​ മോദിയോട്​ ചോദിച്ചത്​. പബ്​ജി ഗെയിമാണല്ലേയെന്ന്​ മോദി ​ തിരിച്ചുചോദിച്ചത്​ സദസിനെ ചിരിപ്പിച്ചു.

സാ​േങ്കതിക വിദ്യകൾക്ക്​ ​നല്ലതും മോശവുമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. വിദ്യാർഥികൾ സാ​േങ്കതിക വിദ്യകൾ സ്വായത്തമാക്കുന്നത്​ മനസിലാക്കണം. മോശമായി ബാധിക്കുന്നവയിൽ നിന്ന്​ അവരെ മാറ്റിനിർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മോദി പറഞ്ഞു. കുട്ടികളെ ​​േപ്ല സ്​റ്റേഷനിൽ നിന്നും േപ്ല ഗ്രൗണ്ടിലേക്ക്​ മാറ്റാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

യുവാക്കൾക്കും കുട്ടികള്‍ക്കുമിടയില്‍ വളരെയധികം പ്രചാരമുള്ള ഓണ്‍ലൈന്‍ ഗെയിമായ പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജി നിരോധിക്കണമെന്ന്​ ഗുജറാത്ത് സര്‍ക്കാർ ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വെക്കുന്നു എന്നാരോപിച്ച്‌ ജമ്മു കശ്മീരിലെ വിദ്യാര്‍ത്ഥി സംഘടനയും പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

Tags:    
News Summary - "PUBG-Wala Hai Kya," PM Modi Asked A Mother- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.