ഗുരുഗ്രാം: ജനങ്ങൾ കോവിഡ് വാക്സിൻ എടുക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഹരിയാന ഗുരുഗ്രാമിലെ പബുകളും റസ്റ്ററന്‍റുകളും. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കാണ് വൻ ഡിസ്കൗണ്ട് ഉൾപ്പെടെയുള്ള ഓഫറുകൾ നൽകുക.
വാക്സിന്റെ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് 50 ശതമാനവും ഒറ്റ ഡോസ് സ്വീകരിച്ചവർക്ക് 25 ശതമാനവുമാണ് ഡിസ്കൗണ്ട്.
ബിസിനസ് ലാഭകരണമാക്കാൻ വേണ്ടി മാത്രമല്ല, സുരക്ഷ ഉറപ്പാക്കുന്നതിന് കൂടിയാണ് ഇത്തരം ഓഫറുകൾ പ്രഖ്യാപിച്ചതെന്ന് പബ് ഡയറക്ടറായി യുദ്വീർ സിങ് പറയുന്നു.
നേരത്തേ, ഗുരുഗ്രാമിലെ മാളിൽ കോവിഡ് മുൻനിര പോരാളികൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഗുരുഗ്രാമിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ വലിയ വാക്സിനേഷൻ ക്യാമ്പുകൾ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.