പുതുച്ചേരി: േലാക്ഡൗൺ ലംഘിച്ച് 150 ഓളം പേരെ സംഘടിപ്പിച്ച് സഹായം വിതരണം ചെയ്ത പുതുച്ചേരി എം.എൽ.എക്കെതിരെ രണ് ടാം തവണയും കേസ്. കോൺഗ്രസ് എം.എൽ.എയും പുതുച്ചേരി മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ എ. ജോൺ കുമാറി നെതിരെയാണ് കേസെടുത്തത്.
ലോക്ഡൗണിനെ തുടർന്ന് ഗ്രാമവാസികൾക്ക് സഹായം നൽകുന്നതിനായാണ് എം.എൽ.എ 150ഓളം പേരെ സംഘടിപ്പിച്ചത്. റവന്യൂ വിഭാഗം അധികൃതരുടെ പരാതിയിലാണ് കേസ്. നെല്ലിതോപ് വില്ലേജിൽ തിങ്കളാഴ്ചയാണ് എം.എൽ.എ അരി വിതരണം ചെയ്യാനായി എത്തിയത്. ഇതിനായി 150ഓളം േപരെയും വിളിച്ചുകൂട്ടി. ലോക്ഡൗൺ ലംഘിച്ചതിന് പകർച്ച വ്യാധി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രണ്ടാം തവണയാണ് എം.എൽ.എക്കെതിരെ ഇതേ കുറ്റത്തിന്തന്നെ കേസെടുക്കുന്നത്. കഴിഞ്ഞമാസം ലോക്ഡൗൺ ലംഘിച്ച് 200ഓളം പേരെ സംഘടിപ്പിച്ച് പച്ചക്കറി വിതരണം നടത്തിയതിനെതിരെയാണ് കേസെടുത്തിരുന്നത്.
അതേസമയം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സാമി, സാമൂഹിക ക്ഷേമ മന്ത്രി എം. കന്തസാമി, കോൺഗ്രസ് എം.പി വി. വൈതിലിങ്കം എന്നിവർ സാമൂഹിക അകലം പാലിക്കാതെ അംബേദ്കരുടെ 130ാം ജന്മവാർഷികമായിരുന്ന ചൊവ്വാഴ്ച അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.