ശീതീകരണ സംവിധാനം തകരാറിലായി; സർക്കാർ ആശുപത്രിയിൽ മൃതദേഹങ്ങൾ ഐസിൽ സൂക്ഷിച്ചു

പുതുച്ചേരി: പുതുച്ചേരിയിലെ യാനം സർക്കാർ ആശുപത്രിയിൽ ശീതീകരണ സംവിധാനം പ്രവർത്തനരഹിതമായതിനെ തുടർന്ന് മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഐസിൽ സൂക്ഷിച്ചു. കഴിഞ്ഞ കുറേ നാളുകളായി ഈ സ്ഥിതി തുടരുകയാണെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.

അഴുകാതിരിക്കാൻ കേടായ റഫ്രിജറേറ്ററിനുള്ളിൽ ക്രമീകരിച്ച ഐസ് കട്ടിലിന്മേലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പലരും കണ്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഐസിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്തോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. 

Tags:    
News Summary - Puducherry: Refrigeration system at Yanam govt hospital goes defunct, bodies kept on ice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.