പൂജ ഖേദ്കറെ പുറത്താക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നും പൂജ ഖേദ്കറെ പുറത്താക്കി കേ​ന്ദ്രസർക്കാർ. യുണിയൻ പബ്ലിക് സർവീസ് കമീഷണൻ അവരെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നടപടി. ഗുരുതരമായ ആരോപണങ്ങൾ പൂജ ഖേദ്കർ നേരിട്ടതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടിയെടുത്തത്.

ചട്ടം മറികടന്നുകൊണ്ട് സിവിൽ സർവീസസ് പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.പി.എസ്.സി പൂജക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചത്. കമീഷന്റെ പരീക്ഷകളിൽനിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിരുന്നു.

ജൂലൈ 31നാണ് വ്യാജരേഖ ചമച്ച് പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പൂജയെ യു.പി.എസ്.സി അയോഗ്യയാക്കിയത്. ആരോപണത്തിൽ വിശദീകരണം നൽകാൻ 30ന് വൈകിട്ട് 3.30 വരെ പൂജക്ക് സമയം നൽകിയിരുന്നു. എന്നാൽ കാരണം കാണിക്കൽ നോട്ടീസിനോട് പ്രതികരിക്കാൻ അവർ തായാറായിരുന്നില്ല.

2022ൽ പരീക്ഷയെഴുതനായി വ്യാജ ഒ.ബി.സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ പൂജ സമർപ്പിച്ചതായാണ് കണ്ടെത്തൽ. അപേക്ഷയിൽ പേരും മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. അനുവദനീയമായതിലും കൂടുതൽ തവണ പരീക്ഷ എഴുതാനാണ് ഇത്തരത്തിൽ ചെയ്തത്. ഇവർക്ക് ഐ.എ.എസ് ലഭിച്ചതും ഒ.ബി.സി, ഭിന്നശേഷി ആനുകൂല്യത്തിലാണ്.

Tags:    
News Summary - Puja Khedkar dismissed from IAS weeks after UPSC cancelled her selection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.