യു.പി.എസ്.സിക്ക് പുറത്താക്കാൻ അധികാരമില്ല; ഒരു തരത്തിലും ​കൃത്രിമത്വം കാണിച്ചിട്ടില്ല -പൂജ ഖേദ്കർ

ന്യൂഡൽഹി: യു.പി.എസ്.സിക്ക് തന്നെ പുറത്താക്കാൻ അധികാരമില്ലെന്ന് വിവാദ ഐ.എ.എസ് ട്രെയ്നി ഓഫിസറായിരുന്ന പൂജ ഖേദ്കർ. അധികാരം ദുർവിനിയോഗം ചെയ്തതിന്റെ പേരിലും കൃത്രിമത്വം കാണിച്ചതിന്റെ പേരിലുമാണ് പൂജ ഖേദ്കറുടെ പേരിൽ യു.പി.എസ്.സി നടപടി സ്വീകരിച്ചത്. വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ജോലി നേടിയെന്ന ആരോപണം നേരിട്ടതിനു പിന്നാലെയാണ് യു.പി.എസ്.സി അവരെ സർവീസിൽ നിന്ന് അയോഗ്യയാക്കിയത്.

ഇതിനെതിരെ ഡൽഹി ഹൈകോടതിയിൽ ഫയൽ ചെയ്ത കേസിന് മറുപടിയായാണ് പൂജ തനിക്കെതിരെ നടപടിയെടുക്കാൻ യു.പി.എസ്.സിക്ക് അധികാരമില്ലെന്ന് മറുപടി നൽകിയത്. സിവിൽ സർവീസിലേക്ക് തെര​ഞ്ഞെടുത്ത് പ്രൊബേഷൻ പ്രഖ്യാപിച്ചതിനു ​ശേഷം ഒരാളെ സർവീസിൽ നിന്ന് പുറത്താക്കാൻ കഴിയില്ലെന്നാണ് പൂജയുടെ വാദം. 1954ലെ ഓൾ ഇന്ത്യ സർവീസസ് ആക്ടും സിവിൽ സർവീസ് പരീക്ഷ 2022 ലെ 19ാം ചട്ടവും അനുസരിച്ച് പേഴ്സനൽ ആൻഡ് ട്രെയിനിങ് ഡിപാർട്മെന്റിന് മാത്രമേ നടപടി എടുക്കാൻ അധികാരമുള്ളൂ. തിരിച്ചറിയിൽ രേഖകളിൽ കൃത്രിമത്വം കാണിച്ചാലും നടപടി ഈ ചട്ടങ്ങൾ അനുസരിച്ചായിരിക്കുമെന്നും പൂജ ഖേദ്കർ വ്യക്തമാക്കി.

വഞ്ചന, തട്ടിപ്പ്, രേഖകളിൽ കൃത്രിമത്വം കാണിക്കൽ എന്നീ കുറ്റങ്ങൾക്ക് പൂജക്കെതിരെ യു.പി.എസ്.സി ക്രിമനൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. സിവിൽ സർവീസിൽ നിന്ന് അയോഗ്യയാക്കിയ നടപടിക്കെതിരെ പൂജ ഡൽഹി ഹൈകോടതിയിലാണ് ഹരജി ഫയൽ ചെയ്തത്. എന്നാൽ പേരിലോ രേഖകളിലോ താൻ കൃത്രിമത്വം കാണിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ബയോമെട്രിക് ഡാറ്റ വഴി യു.പി.എസ്.സി എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിച്ചതുമാണെന്നും അവർ അവകാശപ്പെട്ടു.

Tags:    
News Summary - Puja Khedkar refutes fraud charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.