പുണെ: പ്രൊബേഷണറി ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ അമ്മ മനോരമയെ 14 ദിവത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തോക്ക് ചൂണ്ടി കർഷകനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ, ജാമ്യം നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് റായ്ഗഡിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടപടി സ്വീകരിച്ചത്. വധശ്രമം അടക്കമുള്ള കുറ്റം ചുമത്തിയാണ് മനോരമ ഖേദ്കറിനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2023 ജൂണിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെയാണ് മനോരമ കർഷകർക്കുനേരെ തോക്കു ചൂണ്ടിയത്. ബൗൺസർമാരുടെ അകമ്പടിയിലെത്തി, അക്രമം കാണിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. കർഷകരിലൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.