കശ്​മീരി പെൺകുട്ടികൾ കുടുങ്ങിക്കിടക്കുന്നുവെന്ന് ട്വീറ്റ്​ ചെയ്​ത ശഹ്​ല​ റാശിദിനെതിരെ കേസ്

ന്യൂഡൽഹി: പ്രതിഷേധക്കാർ വളഞ്ഞ ഉത്തരാഖണ്ഡിലെ ഡറാഡൂണിലെ ഹോസ്​റ്റലിൽ 20ഒാളം കശ്​മീരി പെൺകുട്ടികൾ കുടുങ്ങിക്കി ടക്കുന്നുവെന്ന്​ ട്വീറ്റ്​ ചെയ്​തതിന്​ ഡൽഹി ജവഹർലാൽ നെഹ്​റു സർവകലാശാല മുൻ വിദ്യാർഥി നേതാവ്​ ശഹ്​ല റാശിദിനെത ിരെ ഉത്തരാഖണ്ഡ്​ പൊലീസ്​ കേസെടുത്തു. കശ്​മീരികൾ ഒഴിഞ്ഞുപോകാൻ ആഹ്വാനം നടത്തിയ ബജ്റംഗ്​ദൾ നേതാവിനെതിരെ കേസെടുക്കാതെയാണ്​ ആ വിവരം പുറത്തെത്തിച്ചതിന്​ ശഹ്​ലക്കെതിരെ ‘ഒരു സമുദായത്തെ മ​െറ്റാരു സമുദായത്തിനെതിരെ തിരിച്ചുവിട്ടതിന്’​ കേസെടുത്തത്​.

കശ്​മീരി പെൺകുട്ടികളെ ഹോസ്​റ്റലിൽനിന്ന്​ പുറന്തള്ളണമെന്ന്​ ആവശ്യപ്പെട്ട്​ ഡറാഡൂണിലെ ഡോൾഫിൻ ഇൻസ്​റ്റിറ്റ്യൂട്ട്​ വളഞ്ഞപ്പോഴാണ്​ ശഹ്​ല ഇക്കാര്യം ട്വിറ്ററിൽ ലോകത്തെ അറിയിച്ചത്​. ശനിയാ​ഴ്​ചയായിരുന്നു ഇത്​. എന്നാൽ, ശഹ്​ലയുടെ ട്വീറ്റ്​ അഭ്യൂഹമായിരുന്നുവെന്ന​ും ജനക്കൂട്ടത്തെ പൊലീസ്​ പിരിച്ചുവിട്ടിരുന്നുവെന്നുമാണ്​ ഉത്തരാഖണ്ഡ്​​ പൊലീസ്​ പറഞ്ഞത്​. ശഹ്​ലക്കെതിരായ എഫ്​.​െഎ.ആർ കാര്യങ്ങൾ കൂടുതൽ മോശമാക്കുമെന്ന്​ കശ്​മീരിലെ ​െഎ.എ.എസ്​ ഒാഫിസർ ശാഹ്​ ഫൈസൽ മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Pulwama attack aftermath: FIR against Shehla Rashid for tweet on trapped Kashmiri girls- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.