പുണെ: നഗരപ്രാന്തത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന കാറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ അഞ്ചു വയസ്സുകാരൻ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ചു. കാറിനകത്തെ ചൂടിൽ മുഖവും കഴുത്തും തലയും പൊള്ളിയ നിലയിൽ കുട്ടിയുടെ ജീവനറ്റ ശരീരം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉച്ചക്കുശേഷം കൂട്ടുകാരോടൊപ്പം കളിക്കാനായി വീട്ടിൽ നിന്നിറങ്ങിയ കരൺ പാണ്ഡെ എന്ന ബാലനാണ് ദാരുണമായി ജീവൻ .വെടിഞ്ഞത് ചൂടിൽനിന്ന് രക്ഷതേടി കാറിനകത്ത് കയറിയ ബാലൻ അബദ്ധത്തിൽ അതിനകത്ത് കുടുങ്ങിപ്പോയതാവാമെന്ന് പൊലീസ് പറയുന്നു. കാണാതായ കുട്ടിയെ തേടി മണിക്കൂറുകൾ തിരച്ചിൽ നടത്തിയതിനൊടുവിൽ ആണ് പൊള്ളിയ ശരീരവുമായി വീട്ടുകാരും പൊലീസും കാറിനകത്ത് കണ്ടെത്തിയത്.
മൃതദേഹം കാണുന്നതിന് ആറു മണിക്കൂർ മുെമ്പങ്കിലും കുട്ടി അതിനകത്ത് അകപ്പെട്ടിരിക്കാമെന്ന് പൊലീസ് കരുതുന്നു. ആഴ്ചകളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട കാറിെൻറ ഉടമ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.